സ്വന്തം ലേഖകന്‍: ഷോപ്പിംഗ് മാളുകളും ബാങ്കുകളും സിനിമാ തിയറ്ററുകളും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാനുള്ള നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഒപ്പം തൊഴിലാളികള്‍ ദിവസം ഒമ്പതു മണിക്കൂര്‍ ജോലി ചെയ്യണമെന്നും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇടക്ക് അര മണിക്കൂര്‍ വിശ്രമം അനുവദിക്കും.
പുതിയ ബില്ലിനെ കുറിച്ച് വിവിധ മന്ത്രാലയങ്ങളില്‍നിന്നും വകുപ്പുകളില്‍നിന്നും അഭിപ്രായം തേടി. ഫാക്ടറി നിയമത്തിന്റെ പരിധിയില്‍ വരാത്ത ഷോപ്പിങ് മാളുകളും സിനിമാ ഹാളുകളും ഐടി സ്ഥാപനങ്ങളും 365 ദിവസവും രാവുംപകലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതാണ് നിയമമെന്ന് കേന്ദ്രതൊഴില്‍ മന്ത്രാലയ സെക്രട്ടറി ശങ്കര്‍ അഗര്‍വാള്‍ അറിയിച്ചു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് വാഹന സൗകര്യം അടക്കമുള്ള ആനുകൂല്യങ്ങളൊരുക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ കര്‍ശനമായ വ്യവസ്ഥകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് ആരോപിച്ച് വിമര്‍ശകരും രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല