1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2011

അല്‍ ക്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദന് ഏറ്റവും സ്‌നേഹക്കൂടുതല്‍ ഒന്നാം ഭാര്യയായ നജ്വയോടായിരുന്നുവെന്ന് അമേരിക്കന്‍ എഴുത്തുകാരിയായ ജീന്‍സാസണ്‍. ജീന്‍സാസണ്‍ തയ്യാറാക്കുന്ന ലാദന്റെ ജീവചരിത്രത്തിലാണ് ലാദന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.

ഗ്രോയിങ് അപ്പ് ബിന്‍ലാദന്‍ എന്നാണ് പുസ്തകത്തിന്റെ പേര്. ഭാര്യമാരില്‍ ലാദന് ഏറെയിഷ്ടം ഒന്നാം ഭാര്യയായ നജ്വയെയായിരുന്നു. കാരണം നജ്വയെ മാത്രമായിരുന്നു ലാദന്‍ പ്രണയിച്ച് സന്തമാക്കിയത്. ബാക്കി ഭാര്യമാരെയൊന്നും കല്യാണത്തിന് മുമ്പ് ലാദന് അറിയില്ലായിരുന്നു- പുസ്തകത്തില്‍ പറയുന്നു.

ലോകത്തിന് മുന്നില്‍ കൊടുംഭീകരനായിരുന്ന ലാദന്‍ ഭാര്യയ്ക്കും മക്കള്‍ക്കും മുമ്പില്‍ തീര്‍ത്തും സ്‌നേഹമയനായ വ്യക്തിയായിരുന്നുവെന്നതിനെക്കുറിച്ച് പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

നജ്വയ്ക്ക് ലാദന്റെ പ്രിയതമയായ ശേഷം ജീവിതത്തില്‍ സഹിക്കേണ്ടി വന്ന കഷ്ടപ്പാടുകളും ചെറുത്തു നില്‍പ്പുകളും പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനിലെ ജീവിതവുമെല്ലാം വിശദമായി പുസ്തകത്തില്‍ ഉണ്ടെന്ന് സസണ്‍ പറയുന്നു. 17ാം വയസ്സിലാണ് ലാദന്‍ നജ്വയെ വിവാഹം ചെയ്തത്. അതും നജ്വയുടെ അമ്മയുടെ എതിര്‍പ്പിനെ മറികടന്ന്.

സിറിയയില്‍ നിന്ന് സൗദിയിലെത്തിയ നജ്വയ്ക്ക് പിടിച്ചുനില്‍ക്കാന്‍ നന്നേ കഷ്ടപ്പെടേണ്ടിവന്നുവെന്നും കുട്ടികള്‍ ആയതോടെ അവരുടെ ബുദ്ധിമുട്ടുകള്‍ വീണ്ടും കൂടിയെന്നും പുസ്തകത്തില്‍ പറയുന്നു.

അഫ്ഗാന്‍ സൈന്ന്യത്തിന്റെ കണ്ണില്‍പ്പെടാതെ ഒളിച്ചു ജീവിച്ചതും പിതാവിനൊപ്പം പോരാട്ടം നടത്തിയതുമെല്ലാം ലാദന്റെ മകന്‍ ഒമര്‍ ഓര്‍മ്മിക്കുന്നതും പുസ്തകത്തിലുണ്ട്. മറ്റുള്ളവരില്‍ നിന്ന് എപ്പോഴും തന്റെ ഭാര്യമാരെ അകറ്റി നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ച ലാദന്‍ അവര്‍ പര്‍ദ്ധ ധരിച്ചിരിക്കണമെന്ന് നിഷ്‌കര്‍ച്ചിരുന്നതായും ജീന്‍സസണ്‍ പറയുന്നു.

ലാദന്റെ ഇതുവരെ അറിയപ്പെടാത്ത ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പുസ്തകം വില്‍പനയില്‍ ചരിത്രം സൃഷ്ടിക്കുമെന്നാണ് നിരൂപകര്‍ വിലയിരുത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.