സ്വന്തം ലേഖകന്‍: രാജ്യത്തെ മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് ഒരു സംഘം സ്ത്രീകള്‍ സുപ്രീം കോടതിയില്‍. ഇതോടെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെയെന്നു ചോദിച്ച സുപ്രീം കോടതി ഇക്കാര്യത്തില്‍ എന്തു തീരുമാനമെടുക്കും എന്ന ആകാംഷയിലാണ് നിരീക്ഷകര്‍.
ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് സ്ത്രീകളെ തടയാനാകില്ലെന്നാണ് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയത്. അങ്ങനെയാണെങ്കില്‍ മുസ്ലീം സ്ത്രീകളുടെ ഈ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു നല്‍കേണ്ടതാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
സുപ്രീംകോടതി പ്രവേശനത്തിന് അനുവാദം നല്കിയാല് വിശ്വാസികള്‍ രംഗത്തിറങ്ങും. അതുകൊണ്ടു തന്നെ സുപ്രീംകോടതിയുടെ തീരുമാനം നിര്‍ണായകമാണ്. സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്ന പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണാവശ്യം.
പള്ളികളിലെ പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കും പങ്കെടുക്കണമെന്നും മുസ്ലീം സ്ത്രീകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്നാണ് പ്രവാചകന് മുഹമ്മദ് പറയുന്നതെന്നും ഇവര്‍ പരാതിപ്പെടുന്നു. സ്ത്രീകളെ കയറ്റാത്തത് വിവേചനമാണെന്നും ഇവര്‍ ആരോപിക്കുന്നു. ഇത്തരം വിവേചനങ്ങള്‍ ഖുര്‍ആന്‍ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല