സ്വന്തം ലേഖകന്‍: ജനിതകമായി മെച്ചപ്പെടുത്തിയ ജിഎം കുഞ്ഞുങ്ങളുടെ പരീക്ഷണത്തിന് യുകെ അനുമതി നല്കി. ഇതോടെ ഭക്ഷ്യവിളകളെപ്പോലെ ജി.എം മനുഷ്യക്കുഞ്ഞുങ്ങളുടെ ജനനത്തിനും സാധ്യത തെളിഞ്ഞു. മനുഷ്യ ഭ്രൂണങ്ങളില്‍ ജനിതക മാറ്റം വരുത്തുന്ന (ജീന്‍ എഡിറ്റിങ്) പരീക്ഷണങ്ങള്‍ക്കാണ് അനുമതി.
ലണ്ടനിലെ ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരീക്ഷണങ്ങള്‍ നടക്കുക. മനുഷ്യപ്പിറവിയുടെ ആദ്യ നിമിഷങ്ങളിലെ ജീവല്‍ തുടിപ്പുകളുടെ പ്രകൃതത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമായ ധാരണകളിലത്തൊന് ഗവേഷണം സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.
ഭ്രൂണത്തിലെ ഡി.എന്‍.എയില്‍ തന്മാത്രാ കത്രികകള്‍ ഉപയോഗിച്ച് അനാവശ്യമെന്ന് കരുതുന്നതോ രോഗകാരികളോ ആയ ഭാഗങ്ങള്‍ മുറിച്ചുമാറ്റുന്ന രീതിയാണ് ജീന്‍ എഡിറ്റിങ്. ഇത്തരം ഗവേഷണങ്ങള്‍ക്ക് നേരത്തേ ചൈന അനുമതി പ്രഖ്യാപിച്ചിരുന്നെങ്കിലും മനുഷ്യനിലെ ജനിതകമാറ്റ പരീക്ഷണങ്ങള്‍ക്ക് അമേരിക്ക ഉള്‍പ്പെടെ രാജ്യങ്ങള്‍ വിലക്ക് പ്രഖ്യാപിക്കുകയായിരുന്നു.
രക്തത്തിലെ ദൂഷ്യങ്ങള്‍ക്ക് കാരണമായ ജീന്‍ കത്രിച്ചുകളയുന്ന പരീക്ഷണം പോയവര്‍ഷം നടത്തിയായിരുന്നു ചൈനീസ് ശാസ്ത്രജ്ഞര്‍ ശാസ്ത്രലോകത്തെ അമ്പരപ്പിച്ചത്. ആരോഗ്യകരമായ കുഞ്ഞുങ്ങള്‍ എന്ന ലക്ഷ്യത്തിന് ഊന്നല്‍ നല്കുന്നതു കൊണ്ടാണ് ജീന്‍ എഡിറ്റിങ് പരീക്ഷണങ്ങള്‍ക്ക് അനുമതി തേടിയതെന്ന് വിദഗ്ദര്‍ പറയുന്നു.
അതേസമയം, ജനിതക എഡിറ്റിങ്, ഡിസൈനര്‍ കുഞ്ഞുങ്ങള്‍ തുടങ്ങിയ ആശയങ്ങള്‍ ഉയര്‍ത്തുന്ന ധാര്‍മികത വേണ്ടത്ര പരിഗണിക്കപ്പെട്ടില്ലെന്ന വിമര്‍ശനവുമായി ഒരു വിഭാഗം ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല