സ്വന്തം ലേഖകന്‍: രാജ്യത്ത് അഭയം തേടിയെത്തുന്ന അഭയാര്‍ഥികളെ ജയിലിലേക്ക് അയക്കുന്ന കരിനിയമത്തിന് ആസ്ട്രേലിയന്‍ കോടതിയുടെ അംഗീകാരം. ഇതോടെ ആസ്ട്രേലിയന്‍ തീരത്തെത്തിയ 267 അഭയാര്‍ഥികളെ പസഫിക് സമുദ്രത്തിലെ നൗറു ദ്വീപിലുള്ള ജയിലില്‍ അടക്കും. ഇതില്‍ 39 പേര് കുട്ടികളും അവരില്‍ 33 പേര് ആസ്ട്രേലിയയില്‍ തന്നെ ജനിച്ചവരുമാണ്.
നാടുകടത്തി തടവിലിടുന്നതിനെതിരെ അഭയാര്‍ത്ഥി സംഘത്തിലെ ബംഗ്ലാദേശ് സ്ത്രീയുടെ അഭിഭാഷകന് നല്കിയ ഹരജി തള്ളിക്കൊണ്ടാണ് കോടതി തീരുമാനം കൈകൊണ്ടത്. ഇത് ആസ്ത്രേലിയയുടെ സാമ്പത്തിക സഹായത്തോടെയും അധികാരത്തോടെയും നിയന്ത്രണത്തോടെയും നടത്തപ്പെടുന്നതും അതേസമയം, സര്‍ക്കാറിന് ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ ഭരണഘടനാപരമായ സാധുത ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് അഭിയാര്‍ഥികള്‍ കോടതിയെ സമീപിച്ചത്.
എന്നാല്‍, തീരുമാനത്തെ സുപ്രധാനമെന്നാണ് പ്രധാനമന്ത്രി മാല്‍കോം ടണ്‍ബുള്‍ വിശേഷിപ്പിച്ചത്. ആസ്ത്രേലിയയുടെ അതിരുകള്‍ സുരക്ഷിതമാക്കേണ്ടതും കടല്‍ വഴിയുള്ള കുടിയേറ്റം തടയേണ്ടതുമാണ്. ക്രിമിനലുകളുടെ വ്യാപാരം തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മാല്‍കോം പറഞ്ഞു. അതേസമയം, ആസ്ത്രേലിയയുടെ നടപടിക്കെതിരെ യുനിസെഫും ആംനസ്റ്റിയും രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല