സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റ് സെര്‍ച്ച് എന്ജിന് കമ്പനിയായ യാഹൂ കനത്ത നഷ്ടത്തില്‍, 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു. ഈ രംഗത്തെ മത്സരം കടുത്തതാകുന്നതിടെയാണ് കമ്പനി ലാഭം നേടാനാകാതെ ഇരുട്ടില്‍ തപ്പുന്നത്.
കൂടുതല്‍ ലാഭം നേടുന്നതിനുള്ള പുതിയ സമഗ്ര പദ്ധതിയുടെ ഭാഗമായാണ് ജീവനക്കാരെ പറഞ്ഞുവിടുന്നതെന്നാണ് കമ്പനിയുടെ വാദം. ഈ വര്‍ഷം ഒടുവില്‍ ജീവനക്കാരുടെ എണ്ണം 9000 ആയി കുറക്കാനാണ് തീരുമാനം. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 430 കോടി ഡോളര്‍ നഷ്ടമുണ്ടായതോടെയാണ് കൂട്ട പിരിച്ചുവിടല്‍ പോലുള്ള നടപടികള്‍ക്ക് കമ്പനി നിര്‍ബന്ധിതമായതെന്നാണ് സൂചന.
ഉല്‍പ്പന്നങ്ങളിലും വിഭവങ്ങളിലും ധീരമായ മാറ്റങ്ങള്‍ക്കുള്ള ശക്തമായ പദ്ധതിയാണിതെന്ന് യാഹൂ ചീഫ് എക്സിക്യൂട്ടീവ് മരിസ്സ മയേര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഗൂഗിള്‍, ഫെയ്സ്ബുക്ക് തുടങ്ങിയവക്കൊപ്പം പിടിച്ചുനില്ക്കാന് പാടുപെടുന്ന യാഹൂവിന്റെ നില മെച്ചപ്പെടുത്താന്‍ അധികൃതര്‍ പല നടപടികളും സ്വീകരിച്ചെങ്കിലും അവയൊന്നും വിജയം കണ്ടിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല