സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനെതിരെ ലണ്ടന്‍ സ്വദേശിനിയായ യുവതിയുടെ ലൈംഗിക പീഡനാരോപണം. ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെതിരെ ലണ്ടന്‍ നിവാസിയായ ഇരുപത്തൊന്നുകാരി പെണ്‍കുട്ടിയാണ് ലുധിയാന പൊലീസില്‍ പരാതി നല്‍കിയത്.
പരാതി നല്കിയ പെണ്‍കുട്ടിയും ഹോക്കി താരമാണ്. നാലു വര്‍ഷമായി അടുപ്പത്തിലായ തന്നെ സിങ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ഗര്‍ഭിണിയായി. പെണ്‍കുട്ടിയുടെ എതിര്‍പ്പ് അവഗണിച്ച് സിങ്ങ് ഗര്‍ഭഛിദ്രം നടത്തിപ്പിച്ചു.
പരാതി പരിശോധിച്ചു വരികയാണെന്നും ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ലുധിയാന പൊലീസ് പറഞ്ഞു. ഒളിമ്പിക്സിന്റെ സമയത്താണ് പെണ്‍കുട്ടി സിങ്ങുമായി പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നത്. ഗര്‍ഭഛിദ്രം നടത്തിയെങ്കിലും പിന്നീട് സിങ് തന്നെ ഉപേക്ഷിച്ചെന്ന് പെണ്‍കുട്ടി പറഞ്ഞു.
തുടര്‍ന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമീഷണറുടെ നിര്‍ദേശപ്രകാരമാണ് താന്‍ പരാതി നല്‍കിയതെന്നും ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടി വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് സര്‍ദാര്‍ സിങ്ങ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല