സ്വന്തം ലേഖകന്‍: നോബേല്‍ സമാധാന സമ്മാനപ്പട്ടിക തയ്യാറാകുന്നു, പട്ടികയില്‍ ഗ്രീസില്‍ നിന്നുള്ള മുത്തശിയും വിവാദ നായകന് എഡ്വേര്‍ഡ് സ്നോഡനും. തുര്‍ക്കിയില്‍നിന്ന് ഗ്രീസിലേക്കുള്ള യാത്രാമധ്യേ ഈജിയന്‍ കടലില്‍ മുങ്ങിത്താണ സിറിയന്‍ പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തിയതിന്റെ പേരിലാണ് ഈ മുത്തശ്ശിയെ നൊബേലിനു പരിഗണിക്കുന്നത്.
‘ഇതിനു മാത്രം ഒന്നും ചെയ്തതായി എനിക്കു തോന്നുന്നില്ല’ നൊബേല്‍ പുരസ്കാരത്തിന് നോമിനേറ്റ് ചെയ്തവരുടെ കൂട്ടത്തില്‍ തന്റെ പേരുണ്ടെന്നറിഞ്ഞ ലെസ്ബോസില്നിന്നുള്ള എമിലിയ കംവിസി എന്ന 85 കാരിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. മൂന്നു മാസം മുമ്പാണ് കംവിസിയെ പ്രശസ്തയാക്കിയ സംഭവം.
നൂറുകണക്കിന് അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയതിനാണ് മത്സ്യത്തൊഴിലാളിയായ സ്ട്രാറ്റിസ് വിലംസിനെ നൊബേലിന് നാമനിര്‍ദേശം ചെയ്തത്. നോബേല്‍ സമാധാന സമ്മാനം ഒക്ടോബറിലാണ് പ്രഖ്യാപിക്കുക. യു.എസ് രഹസ്യാനേഷണ ഉദ്യോഗസ്ഥന് എഡേഡ് സ്നോഡനും റിപ്പബ്ളിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും പട്ടികയിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല