1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2016

സുജു ഡാനിയേല്‍: പാര്‍ലമെന്ററി രംഗത്തെ ഇന്‍ഡ്യയിലെ നേതാക്കള്‍ക്കായി ബ്രിട്ടീഷ് ഗവണ്മെന്റ് സംഘടിപ്പിച്ചിട്ടുള്ള പാര്‍ലമെന്ററി പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ലണ്ടനിലെത്തിയ കൊല്ലം പാര്‍ലമെന്റ് എം പി ശ്രി.എന്‍.കെ പ്രേമചന്ദ്രന് ക്രോയ്‌ടോണില്‍ ഇന്ന് ഓ ഐ സി സി സ്വീകരണം നല്കും.കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിയിലെ ഘടകകക്ഷിയായ ആര്‍.എസ്.പി യുടെ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം കൂടിയായ പ്രേമചന്ദ്രന് ഓ ഐ സി സി എയര്‍പോര്‍ട്ടില്‍ ഹൃദ്യമായ സ്വീകരണം നല്കിയിരുന്നു.ഇന്ന് നടക്കുന്ന സ്വീകരണ ചടങ്ങില്‍ ക്രോയ്‌ടോന്‍ മുന് മേയര്‍ മഞ്ചു ഷാഹുല്‍ ഹമീദ് തുടങ്ങി വിവിധ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.വൈകിട്ട് ഏഴിന് തുടങ്ങുന്ന യോഗത്തില്‍ എം പി യുമായി പരസ്പരം ആശയ സംവാദത്തിനുള്ള അവസരവുമുണ്ടായിരിക്കുന്നതാണ്.പ്രസ്തുത ചടങ്ങില്‍ മുഴുവന്‍ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് നാഷണല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

അല്‍ സഹാര്‍:07887992999
ബേബിക്കുട്ടി ജോര്ജ്ജ്:07961390907
ജവഹര്‍:07426823210

അഡ്രസ്സ്
സെന്റ്.സേവിയെര്‍സ് ചര്‍ച്ച്
115 സെന്റ്.സേവിയെര്‍സ് റോഡ്
ക്രോയ്‌ഡോണ്‍
CR0 2XF

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.