സ്വന്തം ലേഖകന്‍: നാടകം ജീവിതമായി, തൂങ്ങി മരിക്കുന്ന രംഗം അഭിനയിക്കുന്നതിനിടെ ഇറ്റാലിയന്‍ നാടക നടന് അപകടത്തില്‍ മരിച്ചു. ഇറ്റാലിയന്‍ നാടക രംഗത്തെ വളര്‍ന്നു വരുന്ന താരമായിരുന്ന 27 കാരനായ റാഫേല്‍ സ്ഷുമാച്ചെറാണ് മരണമടഞ്ഞത്. നടന് നാടക വേദിയില്‍ തൂങ്ങിമരിക്കുന്നത് അഭിനയിക്കുന്നതിനിടെയാണ് ശരിക്കും മരണമെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സംവിധായകരെയും രണ്ട് സ്റ്റേജ് ടെക്നീഷ്യന്മാരെയും പോലീസ് കസ്റ്റഡിയില്‍ എടുതതിട്ടുണ്ട്. റേജസ് എന്ന നാടകമാണ് വേദിയില്‍ അരങ്ങേറിയത്. നാടകത്തിലെ ഒരു രംഗം അവതരിപ്പിക്കുന്നതിനിടെ കാണികള്‍ക്ക് മുമ്പാകെയാണ് അപകടം. റാഫേലിന് അഭിനയിക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നോ, അതോ അയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നോ എന്നത് പരിശോധിച്ചുവരുകയാണ്.
രംഗത്തില്‍ അഭിനയിക്കുന്നതിനിടെ റാഫേല്‍ മുഖം മറച്ചിരുന്നു. അതിനാല്‍ അഭിനയത്തിനിടെ നടന് അപകടം പിണഞ്ഞത് ആദ്യം ആര്‍ക്കും മനസ്സിലായില്ല. ഇതിനിടയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ കാണികളില്‍ ഒരാള്‍ റാഫേല്‍ ശ്വാസം കിട്ടാതെ പിടയുന്നതില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് മറ്റുള്ളവര്‍ അപകടം തിരിച്ചറിഞ്ഞത്. ഉടന്‍ കയര്‍ മുറിച്ച് താഴെയിറക്കിയെങ്കിലും റാഫേലിന്റെ ജീവന് രക്ഷിക്കാനായില്ല. നടന്നത് അപകരം തന്നെയാണെന്നും തന്റെ മകന് ആത്മഹത്യ ചെയ്യില്ലെന്നും റാഫേലിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല