സ്വന്തം ലേഖകന്‍: ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള നിരോധനം വിശ്വാസത്തിന്റേയും ആചാരത്തിന്റേയും പ്രശ്നമാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം. അതിനാല്‍ നിരോധനം നീക്കരുതെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതില്‍ ബോധിപ്പിച്ചു.
ശബരിമലയില്‍ 10 മുതല്‍ 50 വരെ പ്രായക്കാരായ സ്ത്രീകള്‍ക്കുള്ള നിരോധനമാണ് വിവാദമായിരിക്കുന്നത്. മതപരമായ ആചാരവും വിശ്വാസവും വെച്ചുപുലര്‍ത്താന്‍ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്.
അതിനാല്‍ തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനാ അനുഛേദ പ്രകാരം ഇത്തരം ആചാരങ്ങളെ ചോദ്യം ചെയ്യാനാവില്ല.
ആചാരങ്ങളില്‍ ഇടപെടരുതെന്ന നിലപാടാണ് കേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കെ 1990 ല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഹൈകോടതിയില്‍ സ്വീകരിച്ചതിന് വിരുദ്ധമായ നിലപാട് സുപ്രീംകോടതിയിലെടുക്കാനാവില്ല.
ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര പരിസരത്ത് മുസ്ലിംകളുടെ വാവര് പള്ളിയുണ്ട്. അവിടെ തൊഴുത ശേഷമാണ് ഭക്തര്‍ അയ്യപ്പനെ ദര്‍ശിക്കുന്നത്. അയ്യപ്പന് പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയായതിനാലാണ് പ്രായദേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശം അനുവദിക്കാത്തതെന്ന വാദം ഹൈകോടതി കണക്കിലെടുത്തതാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല