സ്വന്തം ലേഖകന്‍: സിനിമയില്‍ അഭിനയിക്കാന്‍ അവസരം വേണമെങ്കില്‍ നഗ്ന നൃത്തം, ശ്രീലങ്കയില്‍ വ്യാജ സംവിധായകനും കൂട്ടാളികളും പിടിയില്‍. ശ്രീലങ്കയിലെ കൊളംബോയില്‍ അഭിനേതാക്കളെ ആവശ്യമുണ്ടെന്ന പത്രപ്പരസ്യം കണ്ട് സമീപിച്ച യുവതികളെയാണ് വ്യാജ സംവിധായകനും സംഘവും ചൂഷണം ചെയ്യാന്‍ ശ്രമിച്ചത്.
പരസ്യം കണ്ട് എത്തിയ യുവതികളെയും യുവാക്കളെയും സംവിധായകനും ഭാര്യയും വീട്ടില്‍ തന്നെ താമസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നൃത്ത പരിശീലനത്തിനെന്ന് പറഞ്ഞ് യുവതീയുവാക്കളെ ഹാളിലേക്ക് വിളിപ്പിച്ചു. വീടിന്റെ ജനലുകളും വാതിലും അടച്ച ശേഷമായിരുന്നു പരിശീലനം.
തുടര്‍ന്ന് യുവാക്കളോട് മുറിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ട ശേഷം യുവതികളോട് നഗ്നരാകാന്‍ ഇവര്‍ ആവശ്യപ്പെട്ടു. നഗ്നരാകാത്തവര്ക്ക് സിനിമയില്‍ അവസരം നല്‍കില്ലെന്നു ഇവര്‍ ഭീഷണി മുഴക്കുകയും ചെയ്തു. എന്നാല്‍ ഭീഷണി വകവയ്ക്കാതിരുന്ന യുവതികള്‍ ഇവരുടെ വീട്ടില്‍ നിന്ന് രക്ഷപെടുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
സംവിധായകനും സംഘവും ഇത്തരത്തില്‍ എത്രപേരെ ചൂഷണം ചെയ്തിട്ടുണ്ടെന്ന അന്വേഷണത്തിലാണ് കൊളംബോ പോലീസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല