സ്വന്തം ലേഖകന്‍: നവ ദമ്പതികളുടെ തലയില്‍ ജയലളിത, രാജ്ഞിയേക്കാള്‍ ഭക്തിയുള്ള പ്രജകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. പറ്റാവുന്നിടത്തെല്ലാം ജയലളിതയുടെ ചിത്രം നല്കി ക്രെഡിറ്റ് തട്ടിയെടുക്കുന്ന അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരുടെ പ്രവണത പുതിയ മാനങ്ങള്‍ തേടുകയാണ്.
ഇത്തവണ ജയലളിതയുടെ ജന്മദിന ആഘോഷത്തിന് മുന്നോടിയായി പാര്‍ട്ടി സംഘടിപ്പിച്ച സമൂഹ വിവാഹമാണ് വിവാദമായത്. ജയലളിതയുടെ 68 മത് ജന്മദിനമായ ഫെബ്രുവരി എട്ടിലെ ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് സമൂഹ വിവാഹം എ.ഡി.എം.കെ സംഘടിപ്പിച്ചത്.
ചടങ്ങില്‍ പങ്കെടുത്ത ദമ്പതികളുടെ തലയില്‍ സ്റ്റിക്കറായാണ് ഇത്തവണ ജയലളിത പ്രത്യക്ഷപ്പെട്ടത്. നവദമ്പതികള്‍ക്ക് ലഭിച്ച പൂച്ചെണ്ടിലും ജയലളിതയുടെ തലയുണ്ട്. മുമ്പ് ചെന്നൈ വെള്ളപ്പൊക്കത്തില്‍ വിവിധ സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്ത അവശ്യ വസ്തുക്കളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജയലളിതയുടെ ചിത്രം ബലം പ്രയോഗിച്ച് ഒട്ടിച്ചതിന്റെ പേരില്‍ എഡിഎംകെ നാണം കെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല