സ്വന്തം ലേഖകന്‍: ലഡാക്കിലെ ലേയിലുള്ള വിമാനത്താവളം ഒഴിഞ്ഞു കൊടുക്കാന്‍ വ്യോമസേന, ലേ വിമാനത്താവളം ഇനി വിനോദ സഞ്ചാരികള്‍ക്ക്. വിമാനത്താവളത്തിന്റെയും ലേ മേഖലയുടെയും വികസനത്തിനാണ് സേന ഒഴിയുന്നത്.
പാകിസ്താനുമായും ചൈനയുമായും അതിര്‍ത്തി പങ്കിടുന്ന മേഖലയിലെ തന്ത്രപ്രധാനമായ മറ്റൊരിടത്ത് പുതിയ വ്യോമതാവളം വികസിപ്പിക്കും. ഇതോടൊപ്പം, ലഡാക്കില്‍ ലേക്കടുത്ത് കാര്‍ഗില്‍ ജില്ലയില്‍ കരസേനയുടെ നിയന്ത്രണത്തിലുള്ള ഭൂമിയില്‍നിന്ന് ഒഴിയാനും സേന തീരുമാനിച്ചു. നഗരവികസനത്തിന് ഈ ഭൂമി വിട്ടുകൊടുക്കാനാണ് ധാരണ. കരസേനക്ക് പകരംഭൂമി നല്‍കും.
ലേ വിമാനത്താവളം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ ധാരണയായി. ലഡാക്ക് മേഖലയില്‍ വിനോദസഞ്ചാരത്തിന് ഈ നീക്കം പ്രോത്സാഹനം നല്‍കുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല