ടോം ശങ്കൂരിക്കല്‍: കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ശ്രീമതി ജെസീത്ത ദയാനന്ദന്റെ ശിക്ഷണത്തില്‍ ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്ന ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്റെ ഡാന്‍സ് സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഇത് സ്വപ്ന മുഹൂര്‍ത്തം.
യു കെ യിലെ ഡാന്‍സ് എഡ്യുകേഷന് വിഭാഗം അംഗീകരിച്ചിട്ടുള്ള ശാസ്ത്രീയ നൃത്ത വിഭാഗത്തില്‍ വരുന്നതാണ് ഭരതനാട്യം കഥക് എന്നീ നൃത്ത വിഭാഗങ്ങള്‍. ഇതില്‍ ഭരതനാട്യം വിഭാഗത്തിലാണ് ഈ വിദ്യാര്‍ഥിനികള്‍ പരീക്ഷക്ക് ഒരുങ്ങുന്നത്. ഇംപീരിയല്‍ സൊസൈറ്റി ഓഫ് ടീച്ചിംഗ് ഡാന്‍സ് (ISTD) അതോറിറ്റി ആയിരിക്കും ഗ്രേഡിംഗ് നല്‍കുന്നത്. ലെവല്‍ ഒന്ന് രണ്ടു വിഭാഗത്തിലേക്ക് വേണ്ടിയാണ് ഈ കുട്ടികള്‍ പരീക്ഷയെ നേരിടുന്നത്. തിയറിയും പ്രാക്ടിക്കലും എല്ലാം അടങ്ങുന്ന ഒരു സമ്പൂര്‍ണ്ണ പരീക്ഷ ആയിരിക്കും ഇത്. മൊത്തം ആറു ലെവലുകളാണു ഈ വിഭാഗത്തിലുള്ളത്. ഈ ആറു ലെവലുകളും വിജയിച്ചു കഴിഞ്ഞാല്‍ ഒരു GCSE സബ്ജെക്റ്റ് ആയിട്ടാണ് കണക്കാക്കുന്നത്. ഇതിലെ വിജയ നിലവാരം അനുസരിച്ചുള്ള ഗ്രേഡുകളും അതോടൊപ്പം UCAS (Universities and College Admission Sevice ) പോയെന്റുകളും ലഭ്യമാകുന്നു. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു യൂണിവെര്സിറ്റിയിലേക്കു പോകുന്ന നമ്മുടെ കുട്ടികള്‍ക്ക് തങ്ങളുടെ ഇഷ്ട വിഭാഗത്തില്‍ അഡ്മിഷന് കിട്ടുവാന്‍ ഈ എക്സ്ട്രാ കരികുലര്‍ വിഭാഗത്തിലുള്ള പൊയന്റുകള്‍ ഒരു വല്യ പങ്കാണ് വഹിക്കുന്നത്. മിക്കവാറും എല്ലാ സബ്ജെറ്റുകളിലും എ+ ഉണ്ടായിരിന്നുട്ടു കൂടി തന്റെ ഇഷ്ട വിഭാഗത്തിലുള്ള അഡ്മിഷന് ഈ ഒരു കാരണം കൊണ്ട് മാത്രം ലഭ്യമാകാതെ പോയ നിരവധി അനുഭവങ്ങള്‍ ഇതിലൂടെ കടന്നു പോയ പലര്‍ക്കും പറയാനുണ്ട്. ഇനി വരുന്ന കുട്ടികള്‍ക്കെങ്കിലും ഈ അവസ്ഥ ഉണ്ടാകരുത് എന്ന ഈ ഒരു കാരണം കൊണ്ട് തന്നെയാണു ജി എം എ അതിനു പറ്റിയ യോഗ്യതകളുള്ള ഒരു ഡാന്‍സ് അധ്യാപികയെ കണ്ടു പിടിച്ചതും ഈ ഉദ്യമം ധൈര്യമായി എല്പ്പിച്ച്ചതും.
എട്ടു മുതല്‍ അടള്‍ട്സ് വരെയുള്ള വിഭാഗത്തില്‍ ഏതാണ്ട് നാല്പതോളം വിദ്യാര്‍ഥിനികളാണു നൃത്തം അഭ്യസിക്കുന്നത്. ഇതില്‍ ഇരുപതോളം കുട്ടികളാണ് പരീക്ഷയെ അഭിമുഘീകരിക്കുന്നത്. ഇനി മുതല്‍ ഓരോ ആറു മാസത്തിലും പരീക്ഷകള്‍ നടത്തി എല്ലാ ലെവലുകളും കരസ്ഥമാക്കി കൊടുക്കുവാനാണ് ടീച്ചര്‍ ശ്രീമതി ജെസീത്ത ദയാനന്ദന് ഉദ്ധേശിക്കുന്നത്. ജി എം എ യുടെ അടള്‍ട്സ് വിഭാഗത്തില്‍ നൃത്തം അഭ്യസിക്കുന്നവരാണു ഈ കഴിഞ്ഞ യുക്മ റീജിയണല്‍, നാഷണല്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയത്. ഡാന്‍സിനു പുറമേ ശാസ്ത്രീയ സംഗീതത്തിലും കീ ബോര്‍ഡിലും കൂടെ ജി എം എ യുടെ നേതൃത്വത്തില്‍ തങ്ങളുടെ കുട്ടികള്‍ക്ക് നേത്രുത്വം നല്‍കുന്നുണ്ട്. ഈ വിഭാഗങ്ങളിലും നൃത്തം പോലെ തന്നെ ഗ്രേഡിംഗ് പരീക്ഷ നടത്തി അത് അവരുടെ എക്സ്ട്രാ കരികുലര്‍ പോയന്റ്സ് വിഭാഗത്തില്‍ പെടുത്തി കൂടുതല്‍ അവരുടെ ഭാവിക്ക് ഉതകുന്ന രീതിയിലുള്ള ഒരു പരിശീലനം ആണു ജി എം എ നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല