സ്വന്തം ലേഖകന്‍: സൗദിയില്‍ വാട്സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത, വൊയ്സ് കാള്‍ സേവനത്തിന് സൗദി സര്‍ക്കാര്‍ അനുമതി നല്കി.
ഒരു വര്‍ഷമായി സൗദിയില്‍ വാട്സാപ്പ് വോയ്സ് കോള്‍ സേവനത്തിന് വിലക്കുണ്ട്.
ഈ വിലക്ക് മാറ്റിയതായും വാട്സാപ്പിന്റെ വൊയ്സ് കാള്‍ സേവനത്തിന് അനുമതി നല്‍കിയതായും സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്സ് ആപ്പ് സൗജന്യ വോയ്സ് കോള്‍ സേവനം ടെലികോം കമ്പനികള്‍ക്ക് തിരിച്ചടിയാകുമെന്ന പേരില്‍ യു.എ.ഇയിലെ ടെലികോം കമ്പനികളാണ് ആദ്യമായി സേവനത്തിന് വിലക്കേര്‍പ്പെടുത്തിയത്. തുടര്‍ന്ന് സൗദിയിലെ കമ്പനികളും ഈ പാത പിന്തുടര്ന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15 മുതലാണ് വാട്സ് ആപ്പ് വോയിസ് കോള്‍ സേവനത്തിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം, വിലക്ക് നീക്കിയത് സംബന്ധിച്ച് കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മിഷന് ഔദ്യോഗികമായി ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല