സ്വന്തം ലേഖകന്‍: വിഷാദ രോഗത്തിനെതിരെ സന്ദേശവുമായി എന്‍ഫീല്‍ഡ് ബൈക്കില്‍ ഒറ്റക്ക് ഇന്ത്യ ചുറ്റുന്ന യുവതി. ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ കൂടിയായ സനാ ഇക്ബാല്‍ എന്ന യുവതിയാണ് വിഷാദ രോഗത്തിനെതിരെ ബോധവത്കരണം നടത്തുന്നതിനായി യാത്രക്കിറങ്ങിയത്.
കുട്ടിയെ മാതാപിതാക്കളുടെ പക്കല്‍ ഏല്പിച്ചാണ് 28 കാരിയായ സനായുടെ യാത്ര. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഗോവയില്‍ നിന്ന് യാത്ര തുടങ്ങിയ സന എട്ട് സംസ്ഥാനങ്ങളും 14,000 കിലോമീറ്ററുകളും താണ്ടി നോയിഡയില്‍ എത്തി.
വിഷാദരോഗത്തിന് അടിപ്പെട്ടിരുന്ന സന അതില്‍ നിന്നും രക്ഷ നേടിയ ശേഷമാണ് ഒരു നീണ്ട യാത്രയ്ക്ക് തയ്യാറായത്. വിഷാദരോഗത്തിന് അടിപ്പെട്ടിരിക്കുന്ന യുവാക്കളെ കൗണ്‍സലിങ്ങിലൂടെയും ബോധവത്കരണത്തിലൂടെയും രക്ഷിക്കുക എന്ന ദൗത്യവുമായാണ് സനയുടെ യാത്ര. ഒട്ടേറെ ഉയര്ച്ചയിലൂടെയും താഴ്ച്ചയിലൂടെയുമായിരുന്നു തന്റെ യാത്രയെന്ന് സന പറയുന്നു.
ഒരു കൂട്ടം ബൈക്ക് റൈഡേഴ്സിനെ കണ്ടതാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് സന പറയുന്നു. തന്റെ ആഗ്രഹമായിരുന്നു ബൈക്ക് ഡ്രൈവിങ്ങെന്ന് സന പറയുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ച് ബോധവത്കരണം നടത്തുകയെന്നതാണ് സനയുടെ ആഗ്രഹം. നിസാര കാര്യങ്ങള്‍ക്കാവും ആളുകള്‍ വിഷാദരോഗത്തിന് അടിപ്പെടുന്നവരാകുന്നതെന്നും ഇത് ആത്മഹത്യയിലേക്ക് വരെ നയിക്കാമെന്നും സന പറയുന്നു.
വിഷാദരോഗത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന് സൂയിസൈഡ് ഇസ് നോട്ട് എ സൊലൂഷന് എന്നൊരു ഫേസ്ബുക്ക് പേജും സനയ്ക്കുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല