ലണ്ടന്‍: സെന്റ് തോമസ് കത്തോലിക്കരുടെ ദേശീയ കണ്വന്ഷന് ആവേശം വിതറി മാര്‍ പോള്‍ ആലപ്പാട്ട് പിതാവ് പരിപാടികളില്‍ സംബന്ധിക്കും. യു.കെ സെന്റ് തോമസ് കാത്തലിക് ഫോറം പ്രഥമ കണ്വെന്ഷന് ഉദ്ഘാടനം മാര്‍ പോള്‍ ആലപ്പാട്ട് പിതാവ് തദവസരത്തില്‍ നിര്‍വ്വഹിക്കും. രാമനാഥപുരം രൂപതയുടെ അദ്ധ്യക്ഷനായ ആലപ്പാട്ട് പിതാവ് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനായിട്ടാണ് യു.കെയില്‍ എത്തുന്നത്.
സീറോ മലബാര്‍ സഭയുടെ പ്രമുഖരായ മറ്റു സഭാ മേലധ്യക്ഷന്മാര് സമ്മേളനത്തില്‍ അഭിസംബോധന ചെയ്ത് അനുഗ്രഹ പ്രഭാഷങ്ങള്‍ നടത്തും. വിശ്വാസ ചൈതന്യം വിതറുന്ന സഭാ മേലധ്യക്ഷന്മാരുടെ മഹനീയ സാന്നിദ്ധ്യം കാത്തലിക് ഫോറത്തിന് വര്‍ധിച്ച ഊര്‍ജ്ജസ്വലതക്കും, ആത്മീയ അധിഷ്ഠിതരായ സാമൂഹ്യ പ്രതിബദ്ധതക്കും ആക്കം കൂട്ടും.
24 യൂണിറ്റുകളില്‍ നിന്നും, പാരമ്പര്യം വിശ്വാസ തീഷ്ണതയുള്ള സെന്റ് തോമസ് കാത്തലിക്സും സമ്മേളനത്തില്‍ വിശ്വാസ പ്രക്ഷോഷകരായെത്തും. എല്ലാ സെന്റ് തോമസ് കത്തോലിക്കരേയും തങ്ങളുടെ പ്രഥമ സമ്മേളനത്തില്‍ വിശ്വാസത്തിലൂന്നി സ്വാഗതം ചെയ്യുന്നതായി യു.കെ.എസ്.ടി.സി.എഫ് ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല