സ്വന്തം ലേഖകന്‍: ചന്ദ്രനെ തൊട്ട ബഹിരാകാശ സഞ്ചാരി ഏഡ്ഗര്‍ മിച്ചല്‍ 85 മത്തെ വയസില്‍ അമേരിക്കയില്‍ അന്തരിച്ചു. അപ്പോളോ 14 ദൗത്യത്തില്‍ അംഗമായിരുന്ന ഏഡ്ഗര്‍ 1971 ലാണ് ചന്ദ്രനില്‍ ഇറങ്ങിയത്. ശനിയാഴ്ച ഫ്‌ളോറിഡയിലെ വീട്ടിലായിരുന്നു 85കാരനായ ഏഡ്ഗറിന്റെ അന്ത്യം. ഏറെനാളായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു.
1971 ല്‍ നടത്തിയ അപ്പോളോ 14 യാത്രയുടെ നാല്‍പ്പത്തഞ്ചാം വാര്‍ഷികം ചൊവ്വാഴ്ച ആഘോഷിക്കാനിരിക്കെയാണ് അന്ത്യം. യുഎസ് അപ്പോളോ പരമ്പരയിലെ നാലാമത്തേതായിരുന്നു എഡ്ഗറും തലവന്‍ അലന്‍ ഷെപ്പേഡും ഉള്‍പ്പെട്ട ദൌത്യം. ചന്ദ്രനില്‍ ഏറ്റവും ദൂരം സഞ്ചരിച്ചും ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചും ഇവര്‍ റോക്കോഡ് സൃഷ്ടിച്ചിരുന്നു.
33 മണിക്കൂറാണ് ഇവര്‍ ചന്ദ്രോപരിതലത്തില്‍ കഴിഞ്ഞത്. ഇതിനിടെ പരിശോധനയ്ക്കായി 45 കിലോ മണ്ണും പാറയും ഇവര്‍ ഭൂമിയിലെത്തിച്ചിരുന്നു. നാസ, യുഎസ് നാവികസേന എന്നിവിടങ്ങളില്‍ മിച്ചെല്‍ ഉദ്യോഗസ്ഥനായിരുന്നു. 1972ലാണ് ഇദ്ദേഹം നാസ വിട്ടത്.
രണ്ടു തവണ വിവാഹിതനും വിഹാവ മോചിതനുമായ ഏഡ്ഗറിന് നാല് പെണ്‍മക്കളും ഒരു മകനുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല