സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി പ്രതിരോധിക്കാന്‍ ഇന്ത്യ പോരെന്ന് യുഎഇ വിദേശകാര്യ മന്ത്രി. ഇന്ത്യക്ക് അതിനു മാത്രമുള്ള പ്രതിരോധ ശേഷിയുണ്ടെന്ന് വിശ്വസിക്കുന്നുവെങ്കില്‍ അത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും ഒരു അഭിമുഖത്തില്‍ യു.എ.ഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്ഗാഷാം വ്യക്തമാക്കി.
പ്രമുഖ ദേശിയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗര്ഷാം. ഇസ്ലാമിക് സ്റ്റേറ്റിന്റേത് ദീര്‍ഘ കാലത്തേയ്ക്കുള്ള ഭീഷണിയാണ്. അതിനാല്‍ നാം ഒത്തൊരുമയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ആരും ഭീഷണിയെ മറികടക്കാന്‍ പൂര്‍ണമായും സജ്ജരല്ല. നിങ്ങള്‍ അങ്ങിനെ വിശ്വസിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും തകര്‍ക്കപ്പെടും.
എല്ലാവരും, അത് ഇന്ത്യയായാലും യു.എ.ഇ ആയാലും ഫലം ഒന്നുതന്നെ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സാവേദ് അല്‍ നഹ്വാന്‍ അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് യു.എ.ഇയുടെ പരാമര്‍ശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല