സ്വന്തം ലേഖകന്‍: ഓസ്ട്രേലിയയില്‍ ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ മകളെ അച്ഛന് ബലാത്സംഗം ചെയ്തതായി പരാതി. മകള്‍ പിഞ്ചുകുഞ്ഞായിരിക്കുമ്പോള്‍ അമ്മയുമായി വേര്‍പിരിഞ്ഞ അച്ഛനെ കാണാനെത്തിയ മകള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. അച്ഛനെ മകള്‍ തന്നെയാണ് 20 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തിയത്.
നീണ്ടകാലത്തെ അന്വേഷണങ്ങള്‍ക്ക് ശേഷം ക്യൂന്‍സ് ലാന്‍ഡില്‍ കഴിയുകയായിരുന്ന പിതാവിനെ പെണ്‍കുട്ടി കണ്ടെത്തുകയായിരുന്നു. നേരത്തെ അടിപിടിക്കേസില്‍ ജയിലില്‍ കിടന്നിട്ടുള്ളയാളാണ് പിതാവെന്നും എന്നാല്‍ ഇപ്പോള്‍ നല്ല മനുഷ്യനായിമാറിയ അദ്ദേഹത്തില്‍ വിശ്വാസമുള്ളതുകൊണ്ടാണ് താന്‍ വീട്ടിലേക്ക് കൂട്ടിയതെന്നും പെണ്‍കുട്ടി പറഞ്ഞു.
അച്ഛനെ ആദ്യമായി കണ്ട താന്‍ അതീവ സന്തോഷത്തിലുമായിരുന്നു. മറ്റൊരു സ്ത്രീയിലുണ്ടായ മകനും നിലവിലെ പങ്കാളിയുമൊത്താണ് അച്ഛന് തന്നേയും അമ്മയെയും കാണാനെത്തിയത്. എന്നാല്‍ വീട്ടില്‍ അമ്മയില്ലാത്ത സമയം അച്ഛന് തന്നെ ബലമായി കീഴ്പ്പെടുത്തിയെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴിനല്‍കി.
സംഭവത്തില്‍ താന്‍ മാനസികമായി തകര്‍ന്നുപോയെന്നും വിചാരണ വേളയില്‍ പെണ്‍കുട്ടി കോടതിയില്‍ വ്യക്തമാക്കി. അന്വേഷണത്തില്‍ പ്രതി കുറ്റക്കാരനെന്ന് തെളിഞ്ഞതായി വിലയിരുത്തിയ കോടതി പ്രതിക്ക് നാലുവര്‍ഷം തടവുശിക്ഷ വിധിച്ചു. എന്നാല്‍ മേല്‍ക്കോടതി ഈ ശിക്ഷ മൂന്നായി കുറച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല