സ്വന്തം ലേഖകന്‍: ജര്‍മ്മനിയില്‍ പാസഞ്ചര്‍ തീവണ്ടികള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് 9 മരണം. 50 ഓളം പേര്‍ക്ക് ഗുരുതര പരുക്ക്. ദക്ഷിണ ജര്‍മനിയിലെ ബെവാറിയയിലാണ് രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒമ്പതു പേര് മരിച്ചത്. 150 ഓളം യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇതില്‍ 65 പേരുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് റൊസെന്‍ഹൈമിനും ഹോല്സ്കിര്ഷനും ഇടയിലുള്ള ഒറ്റവരി പാതയിലാണ് സംഭവം. മ്യൂണിക്കിന് 60 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ ഒരു ട്രെയിനിന്റെ ബോഗികള്‍ പാളം തെറ്റി തലകീഴായി മറിഞ്ഞു. പ്രാദേശിക സമയം രാവിലെ ഏഴുമണിക്കാണ് അപകടം. രക്ഷാപ്രവര്‍ത്തനത്തിനായി എട്ട് ഹെലികോപ്ടറുകള്‍ എത്തിയിട്ടുണ്ട്.
ഒറ്റപ്പാളത്തിലൂടെ എത്തിയ ട്രെയിനുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മലയോരമേഖലയില്‍ നടന്ന അപകടത്തില്‍പ്പെട്ടവരെ ബോട്ടിലും ഹെലികോപ്റ്ററുകളിലുമാണ് ആശുപത്രികളിലെത്തിച്ചത്.
രണ്ടു ട്രെയിനിലെയും ഡ്രൈവര്‍മാരും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും മരിച്ചവരില്‍പ്പെടും. മെറിഡിയന് എന്ന കമ്പനിയാണ് ബവേരിയയില്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല