സ്വന്തം ലേഖകന്‍: ദേശ സ്നേഹം മൂത്ത് റിപ്പബ്ലിക് ദിനത്തില്‍ വളര്‍ത്തു നായയെ ദേശീയ പതാക ഉടുപ്പിച്ചയാള്‍ അറസ്റ്റില്‍. സൂറത്ത് സ്വദേശി ഭാരത് ഗോലിയെയാണ് ദേശീയ പതാക അപമാനിച്ചു എന്ന കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ദേശത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നത് തടയല്‍ നിയമമനുസരിച്ചാണ് അറസ്റ്റ്.സൂറത്ത് സ്വദേശിയായ അസീസ് സൈക്കിള്‍വാലയുടെ പരാതിയിലാണ് അറസ്റ്റ്.
വളര്‍ത്തുമൃഗങ്ങളുടെ മാരത്തണിന് മുന്നോടിയായി സൂറത്തിലെ വളര്‍ത്തുമൃഗ സ്നേഹികളുടെ കൂട്ടായ്മ സംഘടിപ്പിച്ച ഷോയിലായിരുന്നു സംഭവം. ഷോയില്‍ ത്രിവര്‍ണപതാക പുതച്ചെത്തിയ ഗോലിയുടെ ലാബ്രഡോര്‍ നായക്ക് മനോഹരമായി അലങ്കരിച്ചെത്തിയ മറ്റ് നായകളേക്കാള്‍ ശ്രദ്ധ ലഭിച്ചിരുന്നു.
ഇതേതുടര്‍ന്ന് പ്രാദേശിക പത്രങ്ങളിലെല്ലാം വലിയ പ്രാധാന്യത്തോടെ ഫോട്ടോസഹിതം വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ പത്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സൈക്കിള്‍വാല പരാതി നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല