ജോസ് കുര്യക്കോസ്: മാനസാന്തരത്തിന്റെയും വിടുതലിന്റെയും സ്വര്‍ഗീയ അഭിഷേകങ്ങള്‍ ചൊരിയുന്ന സെക്കന്‍ഡ് സാറ്റര്‍ഡേ കണ്‍വന്‍ഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. കുടുംബങ്ങളെയും കൂട്ടായ്മകളെയും ശക്തിപ്പെടുത്തുന്ന ഈ വിശ്വാസ തീര്‍ഥാടനം വലിയനോമ്പിന്റെ ദിനങ്ങളില്‍ നല്ല കുമ്പസാരം നടത്തുവാനും പാപവഴികള്‍ പേക്ഷിച്ച് ദൈവത്തോടു
കൂടുതല്‍ ചേര്‍ന്നുനിന്ന് വിശുദ്ധിയില്‍ വളര്‍ന്നുവരുവാന്‍ വിശ്വാസസമൂഹത്തെ സഹായിക്കും.
നവീകരണ ശുശ്രൂഷകളെ ഹൃദയം തുറന്ന് സ്‌നേഹിക്കുന്ന സക്കറിയാസ് തിരുമേനിയുടെ സാന്നിധ്യം ഈ കണ്‍വന്‍ഷന്റെ പ്രത്യേകതയാണ്. സഭാവിഭാഗങ്ങളുടെ റീത്തുകളുടെയും പരിധിയികള്‍ക്കപ്പുറം ദൈവജനം ഒന്നുചേര്‍ന്ന് യേശുവിനെ ആരാധിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്ന ശുശ്രൂഷകള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്.
വിവിധങ്ങളായ സാഹചര്യങ്ങളില്‍ വേദനിക്കുകയും ഭാരപ്പെടുകയും ചെയ്യുന്നവര്‍ക്കുവേണ്ടി ശക്തമായ മധ്യസ്ഥപ്രാര്‍ഥനകളാണ് ഈ ദിവസങ്ങളില്‍ നടന്നുവരുന്നത്.
2016ല്‍ സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ താമസിച്ചുള്ള അനേകം ശുശ്രൂഷകളാണ് ഒരുക്കപ്പെടുന്നത്. ശുശ്രൂഷകളുടെ കൂടുതല്‍ വിവരങ്ങള്‍ സെഹിയോന യുകെ വെബ്‌സൈറ്റില്‍ (ംംം.ലെവശീിൗസ.ീൃഴ) ലഭ്യമാണ്.
ഫെബ്രുവരിയില്‍ നടക്കുന്ന 10 ദിവസത്തെ താമസിച്ചുള്ള ധ്യാനം, ഡോ. ജോണ്‍ ഡി നേതൃത്വംകൊടുക്കുന്ന ഫയര്‍ ആന്‍ഡ് ഗ്ലോറി യൂത്ത് കോണ്‍ഫറന്‍സ്, ദമ്പതികള്‍ക്കുവേണ്ടിയുള്ള താമസിച്ചുള്ള ധ്യാനങ്ങള്‍, താമസിച്ചുള്ള ഇംഗ്ലീഷ് ധ്യാനങ്ങള്‍, മുതിര്‍ന്നവര്‍ക്കുവേണ്ടിയുള്ള യൂറോപ്പ് ഇവാഞ്ചലൈസേഷന്‍ കോണ്‍ഫറന്‍സ്, കുട്ടികള്‍ക്കും യുവതീയുവാക്കള്‍ക്കുമായുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍, ഫാ. സേവ്യര്‍ഖാന്‍ നേതൃത്വംകൊടുക്കുന്ന ടീം റിട്രീറ്റ്, യുവതീയുവാക്കള്‍ക്കായുള്ള ഡോര്‍ ഓഫ് ഗ്രേസ് കണ്‍വന്‍ഷന്‍, മിഷന്‍ ട്രിപ്പുകള്‍, വിവിധ രാജ്യങ്ങളിലെ ശുശ്രൂഷകള്‍ ശുശ്രൂഷകളില്‍ പങ്കുകൊള്ളാനും ശുശ്രൂഷകള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവാനും ഏവരേയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.
കര്‍ത്താവിനാല്‍ അനുഗ്രഹിക്കപ്പെട്ട കുടുംബങ്ങള്‍ക്കും തലമുറകള്‍ക്കുമായി നമുക്ക് ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാം. പതിവില്‍നിന്നും വ്യത്യസ്മായി ഇത്തവണ വിശുദ്ധ കുര്‍ബാന ഒന്‍പതു മണിക്ക് ആരംഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല