സ്വന്തം ലേഖകന്‍: യുഎഇയില്‍ മന്ത്രിസഭ പുന:സംഘടിപ്പിച്ചു, ക്ഷമക്കും സന്തോഷത്തിനുമായി പുതിയ വകുപ്പുകളും മന്ത്രിമാരും. ഇതോടെ സന്തോഷത്തിന് ഒരു വകുപ്പും മന്ത്രിയുമുള്ള ആദ്യ രാജ്യമാകുകയാണ് യുഎഇ.
യുവജനമന്ത്രിയായി ഇരുപത്തിരണ്ടുകാരിക്ക് നിയമനം നല്കി അക്കാര്യത്തിലും രാജ്യം മാതൃകായായി. യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ട്വിറ്റര്‍ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.
യുഎഇയില്‍ സന്തോഷം എന്നത് വെറും ആഗ്രഹംമാത്രമല്ലെന്നും സന്തോഷം കൊണ്ടുവരാന്‍ പ്രത്യേക പദ്ധതികളും നടപടികളും അളവുസൂചികകളും ഉണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. മുന്‍ വികസനമന്ത്രി ശൈഖ ലുബ്ന അല്‍ ഖാസിമിയെ സന്തോഷത്തിന്റെ മന്ത്രിയായി നിയമിച്ചിട്ടുണ്ട്.
എന്നാല്‍ എന്തെല്ലാമാണ് പുതിയ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെന്ന് വ്യക്തമല്ല. ‘ഒരു രാജ്യം എന്ന നിലയില്‍ ലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങള്‍ യുഎഇ ജനങ്ങള്‍ക്കായി ഒരുക്കിക്കഴിഞ്ഞു. കൂടുതല്‍ ഉയരത്തിലുള്ള ലക്ഷ്യങ്ങള്‍ക്കുള്ള സമയമാണ് ഇനി,’ രാഷ്ട്രീയ നിരീക്ഷകനായ അബ്ദുള്‍ ഖലീക് അബ്ദുല്ല പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല