സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി പാസ്പോര്‍ട്ടിനായി നല്കിയ രേഖകള്‍ ആവശ്യപ്പെട്ട് ഭാര്യ യശോദ ബെന്നിന്റെ വിവരാവകാശ ഹര്‍ജി. മോദി പാസ്പോര്‍ട്ടിനായി നല്കിയ വിവാഹ രേഖകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് യശോദബെന്‍ വിവരാവകാശ അപേക്ഷ നല്‍കിയിരിക്കുന്നത്.
മതിയായ വിവാഹ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി യശോദ ബെന്നിന്റ പാസ്പോര്‍ട്ട് അപേക്ഷ കഴിഞ്ഞ നവംബറില്‍ അധികൃതര്‍ തള്ളിയിരുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ രണ്ട് പേരും തമ്മിലുള്ള സംയുക്ത സാക്ഷ്യപത്രം എന്നിവ അപേക്ഷയില്‍ നിര്‍ബന്ധമാണ്.
ഇതേ തുടര്‍ന്നാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഭര്‍ത്താവ് എടുത്ത പാസ്പോര്ട്ടില് ലഭ്യമാക്കിയ വിവരങ്ങള്‍ എന്തെന്നറിയാന്‍ യശോദ അപേക്ഷ സമര്‍പിച്ചത്. യശോദയുടെ അപേക്ഷ ലഭിച്ചതായും അവര്‍ക്ക് വിവരാവകാശ രേഖകള്‍ ലഭ്യമാക്കുമെന്നും അഹമ്മദാബാദ് റീജനല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ എസ്.എ ഖാന് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല