ടോണി കോച്ചേരി: മലയാളി സൊസൈറ്റിയുടെയും ഹെര്‍ട്ട് ഫോര്‍ഡ് ഷെയര്‍ മലയാളി സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ കിലുക്കം 2016 മാര്‍ച്ച് 19 ന് ബര്‍മ്മിങ്ഹാം ‘; മലയാളി സൊസൈറ്റിയുടെയും ഹെര്‍ട്ട് ഫോര്‍ഡ് ഷെയര്‍ മലയാളി സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ മാര്‍ച്ച് 19 ന് നൃത്ത ഹാസ്യ സംഗീത പരിപാടികള്‍ ബെര്‍മിംഗ്ഹാമില്‍ വച്ച് നടത്തപ്പെടുന്നു. ഈ രണ്ട് മലയാളി സൊസൈറ്റികളും സംയുക്തമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന യുകെയിലെ ആദ്യത്തെ വിദ്യാര്‍ത്ഥി സംഗമം ബെര്‍മിംഗ്ഹാം ഡിഗ്ബത്ത് ഹാളില്‍ കൃത്യം 5.30 ന് ഉത്ഘാടനം ചെയ്യപ്പെടുന്നു. സംഗമത്തൊദ് അനുബന്ധിച്ച് ഡിജെയും ഉണ്ടായിരിക്കുന്നതാണ്. യുകെ ഫുള്‍ ഓണ്‍ നയിക്കുന്ന ഫാഷന്‍ ഷോ പരിപാടികളിലെ ഒരു പ്രധാന വിരുന്നാണ്. 18 നും 25 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്കാണ് പ്രവേശനം. 15 പൗണ്ട് പ്രവേശന ഫീസ് ഉണ്ടായിരിക്കും. ത്രീ കോഴ്സ് മീലുംഅണ് ലിമിറ്റഡ് ഡ്രിങ്ക്സും ഉണ്ടായിരിക്കുന്നതാണ്. ഇതില്‍ നിന്നും മിച്ചം ലഭിക്കുന്ന തുക കേരളത്തില്‍ തിരുവനന്തപുരത്ത് കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന MAGNIFICAT CHARITABLE SOCIETY യ്ക്ക് കൈമാറുന്നതാണ്. എല്ലാ യുവജനങ്ങളെയും കിലുക്കം 2016 ലേക്ക് ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു. venue : DIGBETH BANQUETING SUITE 117, NEW CANAL STREET BIRMINGHAM B55RA
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല