1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2016

അനീഷ് ജോണ്‍: മികവുകളെ എന്നും ആദരിച്ച പാരമ്പര്യമാണ് യുക്മയ്ക്കുള്ളത്. സംഘടനാതലത്തിലും വ്യക്തിപരമായും ഉള്ള കഴിവുകളെ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ച യുക്മ ഇക്കുറിയും പതിവിന് യാതൊരു മാറ്റവും വരുത്തുന്നില്ല. മാര്‍ച്ച് അഞ്ചിന് നടക്കുന്ന യുക്മ ഫെസ്റ്റില്‍ ഇക്കുറി അംഗസംഘടനകളേയും പ്രവര്‍ത്തകരേയും കാത്തിരിക്കുന്നത് നിരവധി അവാര്‍ഡുകളാണ്.
ഓരോ നിമിഷവും പ്രവര്‍ത്തന നിരതമാകുക, അതുവഴി ആഗോള മലയാളിയ്ക്ക് മാതൃകയാവുക എന്ന ലക്ഷ്യത്തോടെ യുകെ മലയാളികളുടെ സ്വന്തം സംഘടനയായ യുക്മ മുന്നോട്ട് വെയ്ക്കുന്ന ഓരോ പരിപാടികളും ആവേശത്തോടെ ഏറ്റെടുത്ത് വിജയിപ്പിച്ച പാരമ്പര്യമാണ് യുക്മയിലെ അംഗസംഘടനകള്‍ക്കുള്ളത്. ഓരോ പരിപാടിയുടേയും സംഘടാന മികവും വന്‍പിച്ച ജനപങ്കാളിത്തവുമാണ് യുക്മയുടെ ജീവശ്വാസമായി നിലനില്‍ക്കുന്നതും. വരുന്ന മാര്‍ച്ച് അഞ്ച് ശനിയാഴ്ച സൗത്താംപ്ടണില്‍ വച്ചാണ് യുക്മ ഫെസ്റ്റിന് അരങ്ങൊരുങ്ങുന്നത്.
കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം കാഴ്ചവച്ച റീജിയനുകള്‍ക്കുള്ള യുക്മ ഗോള്‍ഡണ്‍ ഗ്യാലക്‌സി അവാര്‍ഡുകള്‍ യുക്മ ഫെസ്റ്റില്‍ വച്ച് പ്രഖ്യാപിക്കും. ഓരോ നിമിഷവും പ്രവര്‍ത്തന നിരതമാക്കിയ നിരവധി റീജിയനുകളാണ് യുക്മയുള്ളത് എന്നതിനാല്‍ അവാര്‍ഡിനായി ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് നടക്കുന്നത്. മികച്ച ചാരിറ്റി പ്രവര്‍ത്തനത്തിനായുള്ളയുക്മ സില്‍വര്‍ ഗ്യാലക്‌സി അവാര്‍ഡ് യുക്മയുടെ സാമുഹ്യ പ്രതിബന്ധതയുടെ പര്യായമാണ്. ഇത് കൂടാതെ സ്‌പോര്‍ട്‌സില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്കായും യുക്മ സില്‍വര്‍ ഗ്യാലക്‌സി അവാര്‍ഡ് നല്‍കുന്നുണ്ട്.
മികച്ച അസോസിയേഷനുകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായും യുക്മ അവാര്‍ഡുകള്‍ ഒരുക്കിയിട്ടുണ്ട്. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച അസോസിയേഷനുകള്‍ക്കുള്ള യുക്മ ഗോള്‍ഡണ്‍ ഗ്യാലക്‌സി അവാര്‍ഡ്, മികച്ച ചാരിറ്റി പ്രവര്‍ത്തനം നടത്തിയ അസോസിയേഷനുളല്‍യുക്മ സില്‍വര്‍ ഗ്യാലകസി അവാര്‍ഡ്, സ്‌പോര്‍ട്‌സില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കും, കല അല്ലെങ്കില്‍ സാഹിത്യത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കുള്ള സില്‍വര്‍ ഗ്യാലക്‌സി അവാര്‍ഡും യുക്മ ഫെസ്റ്റില്‍ വച്ച് പ്രഖ്യാപിക്കും.
മികവിന്റെ അടിസ്ഥാനത്തില്‍ വ്യക്തിതലത്തിലും നിരവധി അവാര്‍ഡുകളാണ് യുക്മ ഒരുക്കിയിട്ടുള്ളത്. മികച്ച പ്രകടനം കാഴ്ചവച്ച വ്യക്തികള്‍ക്കായുള്ള യുക്മ ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡ്, മികച്ച ചാരിറ്റി പ്രവര്‍ത്തനം നടത്തിയ വ്യക്തികള്‍ക്കുലല്‍യുക്മ സില്‍വര്‍ സ്റ്റാര്‍ അവാര്‍ഡ്, സ്‌പോര്‍ട്‌സ്, കല, എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കുള്ള സില്‍വര്‍ സ്റ്റാര്‍ അവാര്‍ഡ്, മാധ്യമപ്രവര്‍ത്തനം, കല എന്നിവയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയവര്‍ക്കുള്ള സ്‌പെഷ്യല്‍ റെക്കഗ്‌നീഷ്യന്‍ സ്റ്റാര്‍ അവാര്‍ഡ് എന്നിവയും യുക്മ ഫെസ്റ്റില്‍ വിതരണം ചെയ്യും.
ഇത് കൂടാതെ കരിയര്‍ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കിയവരേയും യുക്മ അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്നുണ്ട്.
മികച്ച മെയില്‍ നഴ്‌സിനായുള്ള യുക്മ ഗോള്‍ഡന്‍ സ്റ്റാര്‍ ആവാര്‍ഡ്, മികച്ച ഫീമെയില്‍ നഴ്‌സിനായുള്ള യുക്മ ഗോള്‍ഡന്‍ എയ്ഞ്ചല്‍ അവാര്‍ഡ്, മികച്ച മെയില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്‍്‌റിനുള്ള യുക്മ ഗോള്‍ഡന്‍ സ്റ്റാര്‍ ആവാര്‍ഡ്, മികച്ച ഫീമെയില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റിനുള്ള യുക്മ ഗോള്‍ഡന്‍ എയ്ഞ്ചല്‍ അവാര്‍ഡ്, ഡോക്ടര്‍, നഴ്‌സ് രംഗത്ത് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ വ്യക്തികള്‍ക്കുള്ള യുക്മ സ്‌പെഷ്യല്‍ റെക്കഗ്‌നീഷ്്യന്‍ സ്റ്റാര്‍ അവാര്‍ഡ് എന്നിവയും ഇത് കൂടാതെ വിദ്യാഭ്യാസത്തില്‍ മികവ് പുലര്‍ത്തിയ കുട്ടികള്‍ക്കുള്ള ഗോള്‍ഡന്‍ റൈസിംഗ് സ്റ്റാര്‍ പുരസ്‌കാരം, സ്‌പോര്‍ട്‌സ്, കല എന്നിവയില്‍ മികവ് പുലര്‍ത്തിയ കുട്ടികള്‍ക്കുള്ള ഗോള്‍ഡന്‍ റൈസിംഗ് സ്റ്റാര്‍ പുരസ്‌കാരം, പ്രത്യേക നേട്ടങ്ങള്‍ കരസ്ഥമാക്കിയ കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ റെക്കഗ്‌നീഷ്യന്‍ സ്റ്റാര്‍ പുരസ്‌കാരം എന്നിവയും നല്‍കുന്നതാണ്.
യുക്മയുടെ മുന്‍ ഭാരവാഹികള്‍ക്കുള്ള യുക്മ സ്റ്റാര്‍ പെര്‍ഫോമന്‍സ് അവാര്‍ഡും യുക്മ ഫെസ്റ്റില്‍ വിതരണം ചെയ്യും. യുക്മയ്ക്കായി മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കുള്ള യുക്മ ഗോള്‍ഡന്‍ സ്റ്റാര്‍ പെര്‍ഫോമന്‍സ് അവാര്‍ഡുകളും സ്‌പെഷ്യല്‍ റെഗ്‌നീഷ്യന്‍ അവാര്‍ഡുകളുമാകും വിതരണം ചെയ്യുന്നത്. മികച്ച സാമൂഹിക സേവനം നടത്തിയ വ്യക്തികള്‍ക്കും മനുഷ്വത്വപരമായ പ്രവര്‍ത്തനം നടത്തിയ വ്യക്തികള്‍ക്കുമുള്ള യുക്മ ഡയമണ്ട് അവാര്‍ഡുകള്‍ യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും താങ്ങും തണലുമായി നിന്ന സ്‌പോണ്‍സര്‍മാര്‍ക്കുള്ള താങ്ക്യൂ അവാര്‍ഡുകള്‍ എന്നിവയും ചടങ്ങില്‍ വിതരണം ചെയ്യും.
fest 2
പ്രവാസജീവിതത്തിനിടയില്‍ വിവിധ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട്, സ്തുത്യര്‍ഹമായ സാമൂഹിക സേവനങ്ങള്‍കൊണ്ട് മലയാളിയുടെ പെരുമയെ ഉയര്‍ത്തിപ്പിടിച്ച പാരമ്പര്യമാണ് യുക്മയ്ക്കുള്ളത്. യുക്മയുടെ ദേശീയ കലാമേള കഴിഞ്ഞാല്‍ ഏറ്റവും അധികം ജനപ്രീയമായ പരിപാടിയാണ് യുക്മ ഫെസ്റ്റ് എന്നതിനാല്‍ ഇതിന്റെ പ്രസക്തി ഏറെ വലുതാണ്. യുക്മ വേദികളില്‍ മികച്ച പ്രകടനം കാഴ്ചവച്ച സൗത്ത് വെസ്റ്റ് റീജിയനിലെ സൗത്താംപ്ടണില്‍വച്ചാണ് ഇക്കുറി യുക്മ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ റീജിയനുകളിലേയും മികച്ച കലാകാരന്‍മാരേയും കലാകാരികളേയും അണിനിരത്തികൊണ്ട് സംഘടിപ്പിക്കുന്ന യുക്മ ഫെസ്റ്റിന് ിക്കുറി സൗത്താംപ്ടണ്‍ അസോസിയേഷന്‍ പ്രസിഡന്റ് റോബിന്‍ എബ്രഹാമിന്റേയും സെക്രട്ടറി ബിനും ആന്റണിയുടേയും നേതൃത്വത്തില്‍ 150 ഓളം വരുന്ന കുടുംബങ്ങളുടെ സഹകരണത്തിലാണ് നടത്തപ്പെടുന്നത്.
പാട്ടും നൃത്തവുമായി ദിവസം മുഴുവന്‍ നീണ്ട് നില്‍ക്കുന്ന ആഘോഷത്തോടൊപ്പം യുക്മയുടെ പ്രവര്‍ത്തനത്തില്‍ മികവ് പുലര്‍ത്തിയവരെ ആദരിക്കുകയും ചെയ്യുന്ന യുക്മ ഫെസ്റ്റിലേക്ക് എല്ലാ യുകെ മലയാളികളുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.