1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2016

സ്വന്തം ലേഖകന്‍: ഇന്‍ഡിപെന്‍ഡന്റ് പത്രത്തിന് മരണമണി, ഇനിമുതല്‍ ഓണ്‍ലൈന്‍ പതിപ്പു മാത്രം. വായനക്കാര്‍ കുറഞ്ഞതും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമാണ് ഉടമകളെ പത്രം അച്ചടി നിര്‍ത്താന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. ബ്രിട്ടനിലെ ആദ്യ ദേശീയ പത്രമാണ് ദി ഇന്‍ഡിപെന്‍ഡന്റ്.

മാര്‍ച്ച് മുതല്‍ പത്രത്തിന്റെ ഓണ്‍ലൈന്‍ പതിപ്പ് മാത്രമേ ലഭ്യമാവുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ദി ഇന്‍ഡിപെന്‍ഡന്റും സണ്‍ഡെ ഇന്‍ഡിപെന്‍ഡന്റും ഇ.എസ്.ഐ മീഡിയ ഗ്രൂപ്പിന്റെ കീഴിലായിരുന്നു. മാര്‍ച്ച് 26 ശനിയാഴ്ചവരെ മാത്രമേ പത്രം പ്രസിദ്ധീകരിക്കുകയുള്ളൂവെന്നാണ് അറിയിപ്പ്.

സണ്‍ഡെ ഇന്‍ഡിപെന്‍ഡന്റ് മാര്‍ച്ച് 20 ന് അവസാന പതിപ്പിറക്കും.1986 ല്‍ പ്രസിദ്ധീകരണം തുടങ്ങിയ പത്രത്തിന് ആറു ലക്ഷം കോപ്പികളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വായനക്കാര്‍ പത്രത്തെ കൈയൊഴിയുകയായിരുന്നു. അതേസമയം, പത്രത്തിന്റെ വെബ്‌സൈറ്റിന് മികച്ച പ്രതികരണമാണ് വായനക്കാരില്‍നിന്ന് ലഭിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.