കിംഗ്സ്റ്റണ്‍: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേയ്ക്ക് ജയിക്കാന്‍ 326 റണ്‍സ് സമ്മാനിച്ച ഇന്ത്യക്കെതിരെ മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ വിന്‍ഡീസ് മൂന്നിന് 131 എന്ന ശക്തമായ നിലയിലാണ്. 30 റണ്‍സോടെ ഡാരന്‍ ബ്രാവോയും 24 റണ്‍സോടെ ശിവനാരായണ്‍ ചന്ദര്‍പോളുമാണ് ക്രീസില്‍. പേസിനെ അനുകൂലിക്കുന്ന പിച്ചില്‍ രണ്ടു ദിവസം ശേഷിക്കേ ഇന്ത്യയ്ക്ക് ജയിക്കാന്‍ ഏഴ് വിക്കറ്റ് വേണ്ടപ്പോള്‍ വിന്‍ഡീസ് വിജയലക്ഷ്യം 195 റണ്‍സ് അകലെയാണ്.
ഒരറ്റത്ത് വിക്കറ്റുകള്‍ ഇടതടവില്ലാതെ കൊഴിഞ്ഞു വീണപ്പോഴും പിടിച്ച് നിന്ന് 32ാം സെഞ്ച്വറി നേടിയ ദ്രാവിഡിന്റെ മികവിലാണ് ഇന്ത്യ പെരുതാവുന്ന സ്ക്കോര്‍ പടുത്തുയര്‍ത്തിയത്.മൂന്നിന് 91 റണ്‍സെന്ന നിലയില്‍ മൂന്നാം ദിവസം കളിതുടങ്ങിയ ഇന്ത്യക്ക് വിരാട് കോഹ്ലിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 15 റണ്‍സെടുത്ത കോഹ്ലിയെ ഫിഡല്‍ എഡ്വേഡ്സ് വിക്കറ്റ് കീപ്പര്‍ ഡാരന്‍ ബ്രാവോയുടെ കൈയിലെത്തിച്ചു. പിന്നീടു വന്ന സുരേഷ് റെയ്നയെ കൂട്ടുപിടിച്ചാണ് ദ്രാവിഡ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 53 പന്തില്‍ 27 റണ്‍സെടുത്ത റെയ്ന ബിഷുവിന്റെ പന്തില്‍ സാമി പിടിച്ചു പുറത്തായി.
പിന്നീട് വന്ന ക്യാപ്റ്റന്‍ ധോണി പിടിച്ചുനില്ക്കാന് ശ്രമിച്ചെങ്കിലും 16 റണ്‍സില്‍ കാലിടറി. ഇത്തവണയും ബിഷുവാണ് കൂട്ടുകെട്ടു പൊളിച്ചത്. എഡ്വേര്‍ഡ്സ് ക്യാച്ചെടുത്തു. ഹര്‍ഭജനും (അഞ്ച്) റണ്‍സെടുക്കാതെ പ്രവീണ്‍ കുമാറും സാമിക്കു വിക്കറ്റു സമ്മാനിച്ചുമടങ്ങിയപ്പോഴും ദ്രാവിഡ് കീഴടങ്ങാന്‍ തയാറല്ലായിരുന്നു. വാലറ്റക്കാരന് അമിത് മിശ്രയെ കൂട്ടുപിടിച്ച് ദ്രാവിഡ് സെഞ്ചുറിയിലേക്കു നീങ്ങിയതോടെ വിന്‍ഡീസിനു മുന്നില്‍ പൊരുതാവുന്ന വിജയലക്ഷ്യം കുറിക്കാന്‍ ഇന്ത്യക്കായി.
ഒടുവില്‍ 28 റണ്ണിന് സാമിയുടെ പന്തില്‍ ബ്രാവോ പടിച്ച് മിശ്രയും പവലിയനിലേക്കു മടങ്ങി. പകരക്കാരനായെത്തിയ ഇഷാന്ത് ശര്‍മ പുറത്താവാതെ 5 റണ്‍ നേടി. ബിഷുവിന്റെ പന്തില്‍ സര്‍വന്‍ ദ്രാവിഡിന്റെ വിക്കറ്റ് കൈയിലൊതുക്കിയതോടെ ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിച്ചു. വിന്‍ഡീസിനുവേണ്ടി നാലു വിക്കറ്റു ക്യാപ്റ്റന്‍ സാമിയും ദേവേന്ദ്രബിഷുവും നാലു വിക്കറ്റ് വീതം വീഴ്ത്തി.
തുടര്‍ന്ന് വിജയലക്ഷ്യമായ 326 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസിനു വേണ്ടി ഓപ്പണര്‍മാരായ ലണ്ടന്‍ സിമ്മണ്‍സ് അഡ്രിയാന്‍ ബാരത്ത് സംഖ്യം ആദ്യ വിക്കറ്റില്‍ 62 റണ്‍സ് നേടി ഭേദപ്പെട്ട തുടക്കം നല്കി. 38 റണ്‍സ് നേടിയ ബാരത്താണ് ആദ്യം പുറത്തായത്. തുടര്‍ന്നെത്തിയ രാംനരേഷ് സര്‍വന്‍ സ്കോര്‍ ബോര്‍ഡ് തുറക്കാന്‍ കഴിഞ്ഞില്ല.
27 റണ്‍സ് നേടിയ സിമ്മണ്‍സും കൂടി പുറത്തായതോടെ വിന്‍ഡീസ് പരുങ്ങി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ചന്ദര്‍പോള്‍ ഡാരന്‍ ബ്രാവോ സംഖ്യം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 51 റണ്‍സ് ഇതുവരെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.ഇന്ത്യക്കുവേണ്ടി ഇഷാന്ത് ശര്‍മ്മ രണ്ടും പ്രവീണ്‍ കുമാര്‍ ഒരു വിക്കറ്റും വീഴ്ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല