ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തില്‍ മലയാളി നേഴ്സിനെ രോഗി ആക്രമിച്ചു. തന്റെ ബെഡ് നഷ്ടപ്പെട്ടതറിഞ്ഞ രോഗിയാണ് സെന്റ് ജെയിംസ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി മീട്ടു എന്ന മലയാളി നേഴ്സിനെ ആക്രമിച്ചത്. മീട്ടു നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ വീട്ടിലേക്ക് പോകാന്‍ പുറത്തിറങ്ങിയപ്പോഴാണ് രോഗി ആക്രമിച്ചത്. വാര്‍ഡില്‍ അഡ്മിറ്റായിരുന്ന രോഗി പുറത്തുപോയി ഏറെനേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനനെത്തുടര്ന്ന് ബെഡ് വേറെ ഒരാള്‍ക്ക് അനുവദിക്കുകയായിരുന്നു. എന്നാല്‍ ഏറെനേരം കഴിഞ്ഞ് തിരിച്ചെത്തിയ രോഗി തന്റെ നഷ്ടപ്പെട്ടതറിഞ്ഞ പുറത്തേക്ക് പോകുകയായിരുന്നു.
ഇത് സംഭവിച്ച് കുറെനേരത്തിനുശേഷം ഡ്യൂട്ടി കഴിഞ്ഞ പുറത്തിറങ്ങിയ മീട്ടുവിനെ രോഗിയും മൂന്നാല് പേരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. അക്രമണത്തില്‍ പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇക്കാര്യം പരാതിപ്പെട്ടാല്‍ നിങ്ങള്‍ താമസിക്കുന്നിടത്ത് വന്ന് വീട്ടിലുള്ളവരെയും അക്രമിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായി നേഴ്സിന്റെ ബന്ധുക്കള്‍ അറിയിച്ചു.
മലയാളികള്‍ക്കെതിരെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ആക്രമണം ഉണ്ടാകുന്നുണ്ടെങ്കിലും ഒരു മലയാളി വനിത ആക്രമിക്കപ്പെടുന്നത് ആദ്യമായിട്ടായിരിക്കുമെന്ന് വിദേശ മലയാളി സമൂഹം പറയുന്നു. ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്ന അയര്‍ലന്‍ഡിലെ ആശുപത്രിയില്‍ ഒന്നാണ് ഡബ്ളിന്‍ സെ.ജെയിംസ്. കൂടാതെ മലയാളികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്നതും ഇവിടെയാണ്. വീടുകള്‍ അടുത്തായതിനാല്‍ പലപ്പോഴും നേഴ്സുമാര്‍ നടന്നാണ് ജോലിക്ക് പോവുന്നത്. ജോലി സ്ഥലത്ത് നിന്നും മിനിറ്റുകള്‍ മാത്രം ദൂരത്തില്‍ ഇത്തരത്തില്‍ തങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടതില്‍ ആശങ്കയിലാണ് ഇവിടുത്തെ മറ്റ് മലയാളി ജീവനക്കാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല