1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2016

ടോം ജോസ് തടിയംപാട്: പടമുഖം പള്ളിയിലെ വികാരി അച്ഛന്‍ ചോദിക്കുന്നു ഈ നോയമ്പ് വേളയില്‍ നിങ്ങള്‍ ഈ കുടുംബത്തെ സഹായിക്കില്ലേ എന്ന്…
കോടിയില്‍ നിന്നും വീണ് ജീവിതം ആശുപത്രികിടക്കയില്‍ തളക്കപ്പെട്ട പടമുഖം മുണ്ട് തറയില്‍ ബിനോയ് അബ്രഹത്തിന്റെ കുടുംബത്തെ സഹായിക്കണം എന്നു അഭൃര്‍ത്തിച്ചു കൊണ്ട് പടമുഖം സെക്രേട്ട് ഹേര്‍ട്ട് പള്ളി വികാരി ഫാദര്‍ സാബു മാലിതുരുത്തിയിലിന്റെ കത്ത് ലഭിച്ചു.

അച്ഛന്റെയും റിട്ട് യെഡ് സപ്‌ളെ ഓഫീസര്‍ പി കെ സോമന്റെയും നേതൃത്തത്തിലാണ് സഹായസമിതി രൂപികാരിച്ചിട്ടുള്ളത് .

ബിനോയ്ക്ക് ഓപ്പറേഷന്‍ വേണ്ടി എട്ടുലക്ഷം രൂപ ചെലവ് വരും എന്നാണ് അറിയാന്‍ കഴിയുന്നത് ,വളരെയെറെ ബുദ്ധിമുട്ടില്‍ കഴിയുന്ന ബിനോയിയുടെ കുടുംബത്തിനു അതിനുള്ള ത്രാണി ഇല്ല എന്നുള്ളത് കൊണ്ടാണ് സന്മനസുള്ള നിങളെ സമിപിക്കുന്നത് . .നിങളെ കഴിയുന്നത് സഹായിക്കണം എന്നു അച്ഛന്‍ അഭ്യര്‍തൃക്കുന്നു .

രണ്ടു പെണ്‍കുട്ടികളും ഭാരൃയും .92 വയസുള്ള അപ്പനും അടങ്ങുന്ന കുടുംബമാണ് ബിനോയിടേത് .

മുരിക്കാശ്ശേരി ടൌണില്‍ ഒരു ചെറിയ ടയര്‍ പഞ്ചര്‍ ഒട്ടിക്കുന്ന ജോലിയെടുത്തു കുടുംബം പുലര്‍ത്തിയിരുന്നത് . . വീടിനു പുറകില്‍ ഉള്ള കുരുമുളക് കോടിയില്‍ മുളക് പറിക്കാന്‍ കയറിയ ബിനോയ് കോടിയില്‍ നിന്നും താഴെ വീണു നട്ടെല്ലിനു മൂന്നു ഓടിവ് ഉണ്ടായി അതുകൂടാതെ കാലുകള്‍ രണ്ടും ഒടിഞ്ഞു തളര്‍ന്നു പോയി, വരിയെല്ലുകളും ഒടിഞ്ഞു കൂടാതെ മലമൂത്രവിസര്‍ജ്ജനം അറിയാന്‍ പോലും കഴിയുന്നില്ല .

കഴിഞ്ഞ ഒരുമാസമായി . കിടങ്ങൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ആയിരുന്നു കഴിഞ്ഞ ദിവസം കോട്ടയം കരിത്താസ് ആശുപത്രിയിലേക്ക് മാറ്റി , ആകെയുണ്ടായിരുന്ന വരുമാനം നഷ്ട്ടപ്പെട്ട ബിനോയ് കുടുബം കുട്ട്കളെ പഠിപ്പിക്കാനും മുന്‍പോട്ടു ചികിത്സ നടത്തികൊണ്ട് പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ,

.സഹായസമിതി അംഗം ആയ പടമുഖം സ്‌കൂള്‍ റിട്ട് യെഡ് ഹെഡ് മാസ്റ്റര്‍ ജോണി .തോട്ടത്തിലാണ് . അച്ഛന്റെ ലെറ്ററും ഫോട്ടോയും എല്ലാം എത്തിച്ചു തന്നത് .

ഈ കുടുംബത്തെ സഹായിക്കാന്‍ നിങളെ കഴിയുന്നത് ചെയ്യണം എന്നു ഇടുക്കി ചരിട്ടിക്ക് വേണ്ടി അപേക്ഷിക്കുന്നു

ഞങ്ങള്‍ പിരിക്കുന്ന മുഴുവന്‍ തുകയും ചെക്ക് മുഖേന സഹായ സമിതി നേതാക്കളായ ഫാദര്‍ സാബുവിന്റെ , സോമന്റെയും കൈകളില്‍ എത്തിക്കും എന്നു അറിയിക്കുന്നു പിരിഞ്ഞു കിട്ടുന്ന തുകയുടെ ബാങ്ക് സ്‌റ്റേറ്റ് മെന്റ് നിങ്ങള്‍ക്ക് അയച്ചു തരുന്നതാണ് .

ബാങ്ക് വിവരങ്ങള്‍ താഴെ കൊടുക്കുന്നു

ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 2050.82

BANK BARCLAYS

ഇടുക്കി ചാരിറ്റിയുടെ .കണ്‍വിനേര്‍ സാബു ഫിലിപ്പ് സെക്രെറ്റെറി ടോം ജോസ് തടിയംപാട് , ജോയിന്റ് സെക്രെറ്റെറി സജി തോമസ് . ഈ മൂന്നു പേരുടെ പേരില്‍ ആണ് ഇടുക്കി ചാരിറ്റി അക്കൗണ്ട് എന്നും അറിയിക്കുന്നു. ഞങ്ങള്‍ നടത്തുന്ന ഈ എളിയ പ്രവര്‍ത്തനം തികച്ചും സത്യസന്തവും സുതാരൃവും ആയിരിക്കും എന്നു ഇറപ്പു തരുന്നു . കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരില്‍ ബന്ധപ്പെടുക. സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.