അലക്സ് വര്‍ഗീസ്: മാഞ്ചസ്റ്ററില്‍ നോമ്പ് കാല നവീകരണ ധ്യാനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം; ഇന്ന് രാവിലെ 11 മണിക്കും, നാളെ 12 മണിക്കും.
പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ.ജിന്സണ് മുട്ടത്തുകുന്നേല്‍ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനത്തിന് മാഞ്ചസ്റ്ററില്‍ ഭക്തിനിര്‍ഭരമായ തുടക്കം. ഇന്നലെ വൈകുന്നേരം 5 നു കുരിശിന്റെ വഴിയെ തുടര്‍ന്ന് നടന്ന ദിവ്യബലിയോടെയാണ് മൂന്നു ദിവസം നീണ്ട് നില്ക്കുന്ന ധ്യാനത്തിന് തുടക്കമായത്.
വിഥിന്‍ഷോ സെന്റ് ആന്റണിസ് ദേവാലയത്തില്‍ നടന്നു വരുന്ന ധ്യാനത്തില്‍ മാഞ്ചസ്റ്ററിലെയും പരിസര പ്രദേശങ്ങളിലെയും അനവധി വിശ്വാസികള്‍ പങ്കെടുത്തു വരുന്നു. കപ്പൂച്ചിന്‍ സഭാംഗമായ ഫാ.ജിന്സണ് മുട്ടത്തുകുന്നേല്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കഥകളിലൂടെയും അനുഭവങ്ങളിലൂടെയും വിശ്വാസ ഹൃദയങ്ങളില്‍ ദൈവ കൃപകള്‍ നിറയ്ക്കുന്നു.
കുടുംബങ്ങള്‍ നന്മയുടെ വിളനിലമാവണമെന്നും നല്ല കുമ്പസാരം നടത്തി പിതാവിങ്കലേക്ക് മടങ്ങി വരേണ്ട ആവശ്യകതകളെ കുറിച്ചുമുള്ള ക്ലാസുകളാണ് ഇന്നലെ നടന്നത്. ദിവ്യ കാരുണ്യ ആരാധനയെ തുടര്‍ന്ന് രാത്രി 9.30 നു ധ്യാനം സമാപിച്ചു.
ഇന്ന് രാവിലെ 11 മുതല്‍ വൈകുന്നേരം 4 വരെയാണ് ധ്യാനം നടക്കുക. ഇന്ന് കുമ്പസാരത്തിനായി പ്രത്യേക പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ഞായറാഴ്ച ഉച്ചക്ക് 12 മുതല്‍ വൈകുന്നേരം 6 വരെയും ധ്യാനം നടക്കും
നോമ്പുകാല നവീകരണ ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന് അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.
പള്ളിയുടെ വിലാസം…
St. Antonys ChurchDunkery Road,
Manchester,
M22 0WR
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല