1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2016

സ്വന്തം ലേഖകന്‍: ഇറാഖി സൈന്യത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ പെണ്‍വേഷം കെട്ടി രക്ഷപ്പെടാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ശ്രമം. ഇറാഖി സൈന്യവും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്ന ഇറാഖിലെ റമാദിയില്‍നിന്നും പെണ്‍വേഷത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഭീകരരാണ് പിടിയിലായത്.

താടി വടിച്ച് സ്ത്രീ വേഷം കെട്ടിയാണ് ഭീകരര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ സൈന്യം നടത്തിയ പരിശോധനയില്‍ എല്ലാവരും പിടിയിലായി. ഇറാഖി സൈന്യം നടത്തിയ ശക്തമായ പോരാട്ടത്തിനൊടുവില്‍ ഐ.എസ് ഭീകരര്‍ പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ നഗരം വളഞ്ഞ് സൈന്യം നടത്തിയ ആക്രമണത്തില്‍ ഭീകരര്‍ക്ക് പോരാട്ടഭൂമിയില്‍നിന്ന് രക്ഷപ്പെടാനുള്ള സാധ്യത കുറച്ചു.

ഇതോടെ ജിഹാദികള്‍ താടി വടിക്കുകയും സ്ത്രീകളെപ്പോലെ വേഷം ധരിക്കുകയുമായിരുന്നു. തുടര്‍ന്ന് പര്‍ദ ധരിച്ച് മുഖം മറച്ച് രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പിടിക്കപ്പെട്ടുവെന്ന് ഇറാഖ് സൈനിക വക്താവ് വ്യക്തമാക്കി.
ഒമ്പത് ഭീകരരാണ് ഇത്തരത്തില്‍ പിടിയിലായത്. ചെക്ക് പോസ്റ്റില്‍ സൈന്യം നടത്തിയ പരിശോധനയിലാണ് ഒമ്പതുപേരും കുടുങ്ങിയത്.

സൈന്യത്തിന്റെ പിടിയിലകപ്പെട്ടാല്‍ മരണം ഉറപ്പാണെന്നതിനാല്‍ എങ്ങിനെയും രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് പട്ടണത്തില്‍ കുടുങ്ങിയ ഭീകരരുടെ ലക്ഷ്യമെന്ന് രക്ഷപ്പെട്ട സാധാരണക്കാര്‍ പറയുന്നു. റമാദിന്റെ വിവിധ ഭാഗത്ത് സൈന്യം തെരച്ചില്‍ തുടരുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.