സ്വന്തം ലേഖകന്‍: ജോലി സ്ഥലത്തെ പ്രണയങ്ങളില്‍ ഇന്ത്യക്കാര്‍ ഏറെ മുന്നില്‍, സര്‍വേ ഫലം. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് സഹപ്രവര്‍ത്തകരോടുള്ള പ്രണയം പലരും തുറന്നു പറഞ്ഞത്. 42.4 ശതമാനം പേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും തങ്ങളുടെ സഹപ്രവര്‍ത്തകരോട് പ്രണയം തോന്നിയിരുന്നതായി വെളിപ്പെടുത്തി.
ഏകദേശം 56,000 പേരായിരുന്നു വോട്ടെടുപ്പില്‍ പ്രതികരിച്ചത്. ഓഫീസ് പ്രണയവുമായി ബന്ധപ്പെട്ട എട്ട് ചോദ്യങ്ങളാണ് നല്‍കിയിരുന്നത്. പ്രതികരിച്ചവരില്‍ 60 ശതമാനവും ജോലി സ്ഥലത്തെ പ്രണയങ്ങളില്‍ ഒരിക്കലും പശ്ചാത്താപം തോന്നിയിട്ടില്ലെന്നും വ്യക്തമാക്കി.
ഓഫീസ് പ്രണയം വ്യാപകമാകുകയാണെങ്കിലും 12 ശതമാനം മാത്രമാണ് ബോസിനെയും സൂപ്പര്‍വൈസറിനെയും പ്രണയിച്ചിട്ടുള്ളത്. സഹപ്രവര്‍ത്തകരെ പ്രണയിച്ച് വിവാഹം ചെയ്തവര്‍ വെറും 9.2 ശതമാനം മാത്രമാണ്. വെറുതേ സമയം കളയാനും ജോലിഭാരം ലഘുകരിക്കാനുമാണ് പ്രണയത്തെ കൂട്ടുപിടിക്കുന്നതെന്നാണ് 26 ശതമാനവും പ്രതികരിച്ചത്.
ജോലി സമയവും പ്രണയത്തിന് കാരണമാകുന്നുണ്ട്. ദിവസത്തിന്റെ നല്ല ഭാഗവും ഒരേ ഇടത്ത് ചെലവഴിക്കുന്നത് പ്രണയം വിടര്‍ത്തുമെന്ന് പലരും പ്രതികരിക്കുന്നു. അതേസമയം ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നവര്‍ പ്രണയിക്കുമ്പോള്‍ ആ പ്രണയം തകര്‍ന്നാല്‍ ഓഫീസ് നരകമാകുമെന്ന് സമ്മതിക്കുന്നവരും കുറവല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല