സ്വന്തം ലേഖകന്‍: പുരുഷന്മാരെ തല അറുക്കും, സ്ത്രീകള്‍ക്കു മേല്‍ ലൈംഗിക പരീക്ഷണങ്ങള്‍, പൊള്ളിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഓര്‍മ്മകളുമായി യസീദി പെണ്‍കുട്ടി. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദിളുടെ ക്രൂരതക്കിരയായി അമ്മയേയും സഹോദരന്മാരേയും നഷ്ടപ്പെടുകയും ലൈംഗിക അടിമയാക്കപ്പെടുകയും ചെയ്ത ഇറാഖിലെ സീഞ്ഞാര്‍ സ്വദേശിയായ യസീദി പെണ്‍കുട്ടി നാദിയാ മുറാദ് ബാസിയാണ് തന്റെ ഞെട്ടിക്കുന്ന ഓര്‍മ്മകള്‍ പങ്കുവച്ചത്.
ലണ്ടനിലെ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് ഹൗസില്‍ സംസാരിക്കുകയായിരുന്നു 21 കാരിയായ ബാസി. തന്റെ കണ്മുന്നില്‍ വച്ചാണ് അമ്മയേയും ആറ് സഹോദരന്മാരെയും ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്നത്. നഷ്ടമായത് ആറു സഹോദരന്മാരെയാണ്. എന്നാല്‍ പത്തു സഹോദരന്മാര്‍ കൊല്ലപ്പെട്ടവര്‍ പോലും ഉണ്ട്.
അമ്മയുടെ കണ്‍മുന്നില്‍ വെച്ചാണ് ആറു സഹോദരങ്ങളെ അവര്‍ കഴുത്തറുത്തത്. ഒടുവില്‍ തന്റെ മുന്നിലിട്ട് അമ്മയെ പിടിച്ചുകൊണ്ടുപോയി. ഇപ്പോള്‍ ഞാന്‍ അനാഥയാണ്. പിതാവ് നേരത്തേ മരിച്ചതിനാല്‍ എനിക്ക് എല്ലാം അമ്മയായിരുന്നു. എന്നെ മൊസൂളിലേക്ക് പിന്നീട് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ഒരു സ്ത്രീയോട് ഇതൊക്കെയാണ് ചെയ്യുന്നതെങ്കില്‍ അത് കൊല്ലുന്നതിനേക്കാള്‍ ദുഷ്‌ക്കരമാണ്. അതുകൊണ്ട് അമ്മയേയും സഹോദരങ്ങളെയും ഞാന്‍ മറന്നു.
പിടിച്ചുകൊണ്ടു പോയ യസീദി സമൂഹത്തിലെ യുവതികളും പെണ്‍കുട്ടികളുമായി 3,400 യുവതികള്‍ ഇപ്പോഴും ഇസ്‌ളാമിക് സ്‌റ്റേറ്റിന്റെ പിടിയിലുണ്ടെന്ന് നാദിയ പറയുന്നു. യസീദികളായ ഞങ്ങളുടെ ആണുങ്ങളെ കൊന്നൊടുക്കിയ ശേഷമായിരുന്നു സ്ത്രീകളെയും കുട്ടികളെയും പിടിച്ചുകൊണ്ടുപോയത്. ബലാത്സംഗം, കൊലപാതകം, തുരത്തിയോടിക്കല്‍ ഇസ്‌ളാമിന്റെ പേരില്‍ എല്ലാം പരീക്ഷിച്ചു.
ഒമ്പതു വയസ്സുള്ള പെണ്‍കുട്ടികള്‍ പോലും വാടകയ്ക്ക് നല്‍കപ്പെടുകയോ വില്‍പ്പനച്ചരക്കാക്കുകയോ ചെയ്യപ്പെട്ടു. ഐഎസ് എല്ലാ സമൂഹത്തിനും ഭീഷണിയാണ്. ഇതിനെ നേരിടാന്‍ മനുഷ്യത്വം ഉണരുക തന്നെ വേണമെന്നും ബാസി ലോകത്തോട് അഭ്യര്‍ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല