സ്വന്തം ലേഖകന്‍: 29 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട സഹോദരനെ കനേഡിയന്‍ യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെ കണ്ടെത്തി. കഴിഞ്ഞ പുതുവത്സര ദിനത്തില്‍ യുവതി പോസ്റ്റ് ചെയ്ത ഒരു ഫേസ്ബുക്ക് പോസ്റ്റാണ് സഹോദരനെ കണ്ടെത്താന്‍ കാരണമായ. കാനഡ സ്വദേശിയായ ഷൈലോ വില്‍സണ്‍ എന്ന 25 കാരിയാണ് തന്റെ സഹോദരനായ മാത്യു ഹാന്‍ഡ്ഫോര്‍ഡിനെ വീണ്ടും കാണാന്‍ ഭാഗ്യമുണ്ടായത്.
1987 ഫെബ്രുവരിയില്‍ കാല്‍ഗറി ഗ്രെയ്സ് ഹോസ്പിറ്റലില്‍ ജനിച്ച മാത്യുവിനെ മാതാവ് മറ്റൊരു കുടുംബത്തിന് ദത്ത് നല്‍കുകയായിരുന്നു. പിന്നീട് യുവതി സഹോദരനായി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഡിസംബറില്‍ മാത്യു തന്റെ സഹോദരങ്ങളെ കണ്ടെത്താനായി ദത്തെടുത്ത മാതാവില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
അന്ന് മാതാവിന്റെ പേരിന്റെ അവസാന പേരുള്ള വാണ്ട ലെവാഷ്വര്‍ എന്ന സ്ത്രീയെ പരിചയപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച വാണ്ട ഷൈലോ വില്‍സണിന്റെ പോസ്റ്റ് കണ്ടതിനെത്തുടര്‍ന്ന് മാത്യുവിനെ അറിയിക്കുകയായിരുന്നു.
സഹോദരനെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം ഉണ്ടെന്നും ആദ്യം സംശയമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ സഹോദരന് തന്നെയെന്ന് ഉറപ്പായെന്നും ഷൈലോ വില്‍സണ്‍ പറഞ്ഞു. പിഞ്ചു കുഞ്ഞായിരുക്കുമ്പോള്‍ വേര്പിരിഞ്ഞതിനാല് തനിക്ക് ആരുടെയും മുഖങ്ങള്‍ ഓര്‍മയില്ലെന്ന് മാത്യു പറഞ്ഞു.
എന്തായാലും ഫേസ്ബുക്കില്‍ പരിചയപ്പെട്ട് തട്ടിപ്പും പീഡനവും നടത്തിയെന്ന വാര്‍ത്തകളുടെ പ്രളയത്തിനിടയില്‍ സഹോദരങ്ങളുടെ കൂടിച്ചേരല്‍ കാനഡയിലെ മാധ്യമങ്ങള്‍ക്ക് ആഘോഷമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല