സ്വന്തം ലേഖകന്‍: അര്‍ജന്റീനയില്‍ ചുവപ്പ് കാര്‍ഡ് റഫറിക്ക് മരണ കാര്‍ഡായി, ഫുട്ബോള്‍ താരം റഫറിയെ വെടിവച്ച് കൊന്നു. അര്‍ജന്റീനയിലെ കൊര്‍ബോഡ പ്രവിശ്യയിലാണ് സീസര്‍ ഫ്ലോറസ് എന്ന ഫുട്ബോള്‍ റഫറി വെടിയേറ്റു മരിച്ചത്.
ഫ്ലോറസ് ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കിയ താരം തന്റെ ബാഗില്‍ നിന്നും തോക്കുമായി വന്ന് റഫറിയെ വെടിവക്കുകയായിരുന്നു. റഫറിയെ കൂടാതെ മറ്റൊരും താരത്തിനും നെഞ്ചില്‍ വെടികൊണ്ടെങ്കിലും മരണത്തിന് നിന്ന് രക്ഷപെട്ടു.
മറ്റൊരു കളിക്കാരനെ ഫൗള്‍ ചെയ്തതിനാണ് താരത്തെ ഫ്ലോറസ് പുറത്താക്കിയത്. തുടര്‍ന്ന് കുപിതനായ താരം ബാഗില്‍ നിന്നും തോക്ക് എടുത്ത് കളി നടക്കുന്ന മൈതാനത്തിലേക്ക് ഓടി വരികയും ആദ്യം റഫറിയെയും പിന്നീട് മറ്റൊരു താരമായ വാള്‍ട്ടര്‍ സരറ്റെയെയും വെടി വക്കുകയും ചെയ്തുഇ.
വാള്‍ട്ടറെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അപകടനില തരണം ചെയ്തായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല