സ്വന്തം ലേഖകന്‍: ജമ്മു പാകിസ്താനിലും ജമ്മു കശ്മീര്‍ ചൈനയിലും, ട്വിറ്ററിന് പറ്റിയ അബദ്ധം, പ്രതിഷേധം വ്യാപകം. ട്വിറ്ററിന്റെ ലൊക്കേഷന്‍ സര്‍വീസ് ഉപയോഗിക്കുമ്പോഴാണ് ജമ്മു എന്ന് ടൈപ്പ് ചെയ്താല്‍ ജമ്മു ഇന്‍ പാകിസ്താന് എന്നും ജമ്മു ആന്റ് കശ്മീര്‍ എന്ന് ടൈപ്പ് ചെയ്താല്‍ ചൈനയുടെ ഭാഗമാണെന്നും കാണിക്കുന്നത്. അതേ സമയം ഡല്‍ഹിയടക്കമുള്ള മറ്റു സ്ഥലങ്ങളൊക്കെ ഇന്ത്യയില്‍ തന്നെയാണു താനും.
ട്വീറ്റിന്റെ കൂടെ സ്ഥലം ടാഗ് ചെയ്യാനുള്ള ഓപ്ഷന് ട്വിറ്റര്‍ നല്‍കുന്നുണ്ട്. സിറ്റിയുടെ പേര് ടൈപ്പ് ചെയ്ത് കൊടുത്ത് ഓട്ടോമാറ്റിക്ക് ആയോ മാനുവല്‍ ആയോ സ്ഥലം ടാഗ് ചെയ്യാനുള്ള ഓപ്ഷനുണ്ട്. ട്വിറ്ററിന്റെ ഈ അബദ്ധം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ കൃത്യമായ ഒരു വിവരം നല്കാന് ട്വിറ്റര്‍ തയ്യാറായിട്ടില്ല. അല്‍ഗൊരിതത്തില്‍ ഉണ്ടായ പിഴവാകാം ഇതെന്നാണ് ട്വിറ്ററിന്റെ വിശദീകരണം.
നേരത്തെ ഫേസ്ബുക്കിനും ഇതേ അബദ്ധം പറ്റിയിരുന്നു. അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമെന്നാണ് ഫേസ്ബുക്കില്‍ കാണാനായത്. ഇതിനെതിരെ ഫേസ്ബുക്കില്‍ ഇന്ത്യക്കാര്‍ പ്രതിഷേധം അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല