സ്വന്തം ലേഖകന്‍: പ്രവാസികളായ ഇന്ത്യന്‍ ദമ്പതിമാരുടെ നഗ്നത പകര്‍ത്തിയ ഇന്ത്യന്‍ വംശജന് ദുബായ് കോടതി 3 മാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. പ്രതിയെ മൂന്നു മാസത്തേക്ക് തടവില്‍ വക്കാനും ശിക്ഷാ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയിലേക്ക് നാടു കടത്താനും ദുബായ് ക്രിമിനല്‍ കോടതി ഉത്തരവിട്ടു.
22 കാരനായ യുവാവാണ് അറസ്റ്റിലായത്. പ്രതി ഒരു കടയിലെ ജീവനക്കാരനായി ജോലി നോക്കിവരുകയായിരുന്നു. ഇയാളുടെ മൊബൈലില്‍നിന്നും വീഡിയോ ദൃശ്യങ്ങളും പിടിച്ചെടുത്തു.
ദമ്പതികള്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് യുവാവ് മൊബൈലില്‍ പകര്‍ത്തിയത്.
സംഭവ ദിവസം രാത്രിയില്‍ ദമ്പതികളുടെ മുറിക്ക് സമീപമെത്തിയ പ്രതി സ്ലാബിന് മുകളിലൂടെ മൊബൈല്‍ കടത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇത് ദമ്പതികള്‍ കണ്ടെത്തുകയും വിവരം പോലീസിനെ അറിയിക്കുകയും ചെയ്തതോടെയാണ് പ്രതി അറസ്റ്റിലായത്. യുവാവിന്റെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല