സാബു ചുണ്ടക്കാട്ടില്‍: UKKCYL ക്യാമ്പ് 2016 വരദാനദായകവും വിജ്ഞാനപ്രദവും വിനോദകരവും. ക്നാനായ യുവജനസംഘടനയായ ഡഗഗഇഥഘ സംഘടിപ്പിച്ച അഞ്ചാമത് യുവജന ക്യാമ്പ് ഇക്കഴിഞ്ഞ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തപ്പെട്ടു. നോര്‍ത്ത് വെയില്‍സിലെ അതിവിപുലമായ മിഡില്ട്ടന് കോളേജ് ക്യാമ്പസ് ആണ് ക്യാമ്പിനു വേദിയായത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 175 ഓളം യുവജനങ്ങള്‍ വളരെയധികം ആവേശത്തോടെയാണ് മൂന്നു ദിവസത്തെ ഈ ക്യാമ്പില്‍ പങ്കെടുത്തത്. വിവിധ യൂണിറ്റുകളില്‍ നിന്നുമെത്തിയ 15 ഓളം UKKCYL ഡയറക്റ്റേഴ്സ് ഈ യുവജനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശികളായി. വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് രജിസ്റ്റേഷന് ആരംഭിക്കുകയും ജപമാല സമര്‍പ്പണത്തെ തുടര്‍ന്ന് നടന്ന ഇനാഗുറല്‍ സെറിമണിയില്‍ ഡഗഗഇഥഘ നാഷണല്‍ ചാപ്ലയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ ഈ ത്രിദ്വിന ക്യാമ്പ് ഉത്ഘാടനം ചെയ്തു സംസാരിച്ചു. തുടര്‍ന്ന് 12 ഗ്രൂപ്പുകളായി തിരിച്ചു കോട്ടയം അതിരൂപതയുടെ 12 ഫൊറോനകളുടെ പേരുകള്‍ നല്കി. പിന്നീടങ്ങോട്ട് നടന്ന എല്ലാ മത്സരങ്ങളും പഠനശിബിരങ്ങളും ഈ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് നടത്തപ്പെട്ടത്.
ശനിയാഴ്ച കാലത്ത് 8 മണിക്ക് ദിവ്യബലിയോടെ ക്യാമ്പിന്റെ രണ്ടാം ദിവസത്തിനു തുടക്കമായി. കാഴ്ചസമര്‍പ്പണ വേളയില്‍ ഓരോ ഗ്രൂപ്പും തങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ കാണിക്കയായി സമര്‍പ്പിച്ചത് അവരുടെ സഭയോടുള്ള തീക്ഷ്ണമായ വിധേയത്വം പ്രകടമാക്കുന്ന വിധത്തിലായിരുന്നു. തുടര്‍ന്ന് 18 വയസിനു മുകളിലുള്ളവര്‍ക്ക് ‘It’s ok to say No’ എന്ന എന്ന വിഷയത്തെ കുറിച്ചും 18 വയസിനു താഴെയുള്ളവര്‍ക്ക് ‘Social media A Blessing or Curse ‘ ‘Generation Gap in knaanaaya Context ‘ എന്ന വിഷയങ്ങളെ ആസ്പദമാക്കിയും ക്ലാസുകള്‍ നടത്തപ്പെട്ടു. ക്ലാസുകള്‍ക്ക് ശ്രീമതി. ഷെറി ബേബിയും ശ്രീ. സിന്റോ ജോണും നേതൃത്വം നല്കി. ഉച്ചഭക്ഷണമായ ഇംഗ്ലീഷ് ബുഫെക്ക് ശേഷം സ്പോര്‍ട്സ് ഹാളില്‍ നടന്ന വിവിധയിനം കായികമല്‍സരങ്ങളില്‍ പങ്കെടുത്തു യുവജനങ്ങള്‍ തങ്ങളുടെ കായിക മികവ പ്രകടമാക്കി. അത്താഴ ശേഷം ഈ ക്യാമ്പിന്റെ മുഖ്യ ആകര്‍ഷകമായ ‘kna nite’ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ബ്ലാക്ക് & വൈറ്റ് ഡ്രസ്സ് കോഡ് ധരിച്ചെത്തിയ യുവജനങ്ങള്‍ UKKCYL ന്റെ അഞ്ചാമത് ബര്‍ത്ത്ഡേ കേക്ക് മുറിച്ചു ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നു. ഓരോ ഗ്രൂപ്പിനും നല്കിയ തീം അനുസരിച്ച് അവതരിപ്പിച്ച കോമഡി സ്കിറ്റും തുടര്‍ന്ന് നടന്ന ഫോട്ടോ സെഷനും ഡിജെയും യുവജനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ആസ്വദിച്ചു.
മൂന്നാം ദിവസമായ ഞായറാഴ്ച കാലത്ത് ദിവ്യബലിയോടെ ക്യാമ്പിനു തുടക്കമായി. അപ്പവും വീഞ്ഞും യേശുക്രിസ്തുവിന്റെ ശരീര രക്തമാക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു ഫാ. സജി നല്കിയ സന്ദേശം യുവതിയുവാക്കളുടെ വിശ്വാസ തീക്ഷണതയെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. തുടര്‍ന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡഗഗഇഅ ഭാരവാഹികള്‍ക്ക് സ്വീകരണവും ചാറ്റ് ഷോയും നടത്തുകയുണ്ടായി. ഉച്ചഭക്ഷണത്തിന് ശേഷം നാഷണല്‍ കൌണ്‍സില്‍ മീറ്റിംഗില്‍ ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്യുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തു.
തുടര്‍ന്ന് നടന്ന ക്ലോസിംഗ് സെറിമണിയില്‍ വിജയികള്‍ക്ക് സമ്മാന ദാനവും ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങള്‍ക്കും മൊമന്റൊയും നല്കി. തങ്ങള്‍ക്കു കുറെ നല്ല സുഹൃത്തുക്കളെ സമ്പാദിക്കുവാനായെന്നും നിലവിലുള്ള സുഹൃദു ബന്ധങ്ങള്‍ പുതുക്കാനായെന്നും ക്യാമ്പില്‍ പങ്കെടുത്ത മിക്കവരും ഫീഡ്ബാക്ക് ഫോമില്‍ രേഖപ്പെടുത്തുകയുണ്ടായി. വൈകുന്നേരം 5 മണിയോടെ മിഡില്ട്ടന് കോളേജിനോട് വിട പറഞ്ഞത്.
ക്നാനായ യുവജനങ്ങളുടെ സോഷ്യല്‍,സ്പിരിച്വല്‍,ഇന്റലെക്ച്വല്‍,ഫിസിക്കല്‍ എന്നീ തലങ്ങളിലെ ഉന്നമനം ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്ത ക്യാമ്പിന് യുകെകെസിവൈഎല്‍ നാഷണല്‍ ചാപ്ലയിന്‍ ഫാ സജി മലയില്പുത്തന്പുരയില്,ഷിബില്‍ ജോസ് പ്രസിഡന്റ്)ജോണ്‍ സജി(സെക്രട്ടറി)സ്റ്റീഫന്‍ ടോം(വൈസ് പ്ര)ഡേവിഡ് ജേക്കബ്)ട്രഷ) ,സ്റ്റെഫിന് ഫിലിപ് (ജൊ.സെക്ര)മുന്ഡയറക്ടേഴ്സ് മിസിസ് ഷെറി ബേബി ,സാബു കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്കി.
picasaweb.google.com/107841952949844907842/UKKCYLCAMP2016
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല