സ്വന്തം ലേഖകന്‍: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് സൂപ്പര്‍ താരം ഷെയ്ന് വോണിനെ അനാക്കോണ്ട കടിച്ചു, വീഡിയോ കാണാം. ഐയാം എ സെലിബ്രിറ്റി ഗെറ്റ് മീ ഔട്ട് ഓഫ് ഹിയര്‍ എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന് അനാക്കോണ്ടയുടെ കടി കിട്ടിയത്. നെറ്റ്വര്‍ക്ക് ടെന്‍ ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്ന ഏറെ ജനപ്രീതിയുള്ള റിയാലിറ്റി ഷോയാണ് ഐയാം എ സെലിബ്രിറ്റി ഗെറ്റ് മീ ഔട്ട് ഓഫ് ഹിയര്‍. പാമ്പുകളും എലിയും അടക്കമുള്ള ജീവികളെ അടച്ചിരിക്കുന്ന ബോക്സില്‍ തലയിടുന്നതിനിടെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. കടിയേറ്റ ഷെയ്ന് വോണ്‍ തുടര്‍ന്ന് ചികിത്സ തേടി. പാമ്പിനെ തനിക്ക് ഭയമാണെന്ന് നേരത്തെ ഷെയ്ന് വോണ്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പാമ്പിന്റെ കടിയേറ്റിട്ടും അദ്ദേഹം സധൈര്യം ഷോ പൂര്‍ത്തിയാക്കിയതായി ഷോയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സ്റ്റീഫന്‍ ടേറ്റ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല