സ്വന്തം ലേഖകന്‍: ഗോധ്ര കലാപത്തിന് പിന്നില്‍ ബിജെപി, ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പട്ടേല്‍ സമുദായ നേതാക്കള്‍. 2002 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുന്നതിന്, ബിജെപി സംസ്ഥാന നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ഗുജറാത്ത് കലാപമെന്നും പട്ടേല്‍ നേതാക്കള്‍ ആരോപിച്ചു.
പട്ടേല്‍ സമുദായ നേതാക്കളായ രാഹുല്‍ ദേശായി, ലാല്‍ബായി പട്ടേല്‍ എന്നിവരാണ് ആരോപണം ഉന്നയിച്ചത്. ബി.ജെ.പി അടിസ്ഥാനപരമായി വര്‍ഗീയ പാര്‍ട്ടിയാണ്. മുസ്ലീങ്ങളോട് ഭയം നിലനിര്‍ത്തുക എന്നതാണ് അവരുടെ പ്രത്യയശാസ്ത്രം. ഗോധ്ര കലാപം നടന്നില്ലായിരുന്നെങ്കില്‍ മോഡി രണ്ടാമതും മുഖ്യമന്ത്രി ആകില്ലായിരുന്നെന്നും ദേശായി കൂട്ടിച്ചേര്‍ത്തു.
2002ല്‍ സബര്‍മതി എക്സ്പ്രസിന് തീ വച്ചതിന് പിന്നില്‍ മുസ്ലീങ്ങളാണെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഗുജറാത്ത് കലാപം ആരംഭിച്ചത്.
ഗോധ്ര കാലാപത്തെ തുടര്‍ന്ന് മുസ്ലീങ്ങള്‍ വീണ്ടും കലാപം നടത്തുമെന്നാണ് ഗുജറാത്തിലെ ജനങ്ങള്‍ കരുതിയത്.
മുസ്ലീങ്ങള്‍ വീണ്ടും കലാപം നടത്തില്ലായിരിക്കാം പക്ഷേ ബി.ജെ.പി നടത്തുമെന്നും പട്ടേല്‍ നേതാക്കള്‍ പറഞ്ഞു. 2002 ഫെബ്രുവരി 27 നായിരുന്നു അയോധ്യയില്‍ നിന്ന് മടങ്ങി വരികയായിരുന്ന സബര്‍മതി എക്സ്പ്രസിന് തീയ്യിട്ടത്. സംഭവത്തില്‍ 58 ഹിന്ദു കര്സേവകര്മാര് വെന്തു മരിച്ചു. തുടര്‍ന്നാണ് ഗുജറാത്ത് കലാപം തീ പോലെ കത്തിപ്പടര്‍ന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല