1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2011


ഷാജി ഏലിയാസ്

പോര്‍ട്‌സ്മൗത്ത്: സൗത്ത് ഓഫ് ഇംഗ്ലണ്ടിലെ ആദ്യത്തെ ഇടവകയും ഭാരതത്തിന്റെ അപ്പോസ്ഥലനുമായ വി. തോമാശ്ലീഹായുടെ അനുഗ്രഹീത നാമത്തിലുള്ള സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി ( സെന്റ് മേരി ചര്‍ച്ച്, ഫ്രാട്ടന്‍ റോഡ്, പോര്‍ട്‌സ്മൗത്ത് PO5PA) യുടെ ഏഴാം വാര്‍ഷികവും ഇടവക വിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാളും ഈ മാസം 24, 25 വെള്ളി, ശനി ദിവസങ്ങളില്‍ അനുഗ്രഹകരമായി കൊണ്ടാടപ്പെടുന്നു. ഈ ദേശത്തുള്ള ഏതൊരു ഭാരതീയ ക്രൈസ്തവനും ഇന്നും ആത്മാഭിമാനത്തോടെ അതിര്‍വരമ്പുകളും സഭാ വ്യത്യാസങ്ങളുമില്ലാതെ സന്തോഷസമേതം സംബന്ധിയ്ക്കുവാന്‍ സാധിയ്ക്കുന്ന ഏക ‘ തറവാട്’ ആണ് ഈ ഇടവകയും വിശുദ്ധന്റെ പെരുന്നാളും. പുതുതായി പല ഇടവകളും പ്രെയര്‍ഗ്രൂപ്പുകളും ഈ ഇടവകയില്‍ നിന്ന് വേര്‍പിരിഞ്ഞ രൂപമെടുത്തെങ്കിലും പോര്‍ട്‌സ്മൗത്തിലെ ഏക സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയായി ഈ മാതൃക ഇടവകയെ എല്ലാവരും കരുതിപ്പോരുന്നു.

യഥാര്‍ത്ഥ എക്യുമെനിസവും കൂട്ടായ്മയും എന്തെന്ന് പ്രാവര്‍ത്തികമാക്കുന്നതില്‍ ഈ ഇടവക വിജയം കണ്ടെത്തുകയും അതുമുഖാന്തരം എല്ലാ സഭാംഗങ്ങളും ഈ ഇടവകയോട് ഇന്നും സഹകരിച്ചുവരുന്നു. ആത്മീയജീവിതത്തിന്റെയും ആതുരസേവനത്തിന്റേയും പാതയില്‍ നിന്ന് തെറ്റിപ്പോകാതെ ഭാരതത്തില്‍ നിന്നെത്തിയ വിശ്വാസികളെ വി. തോമാശ്ലീഹ കാണിച്ചുതന്ന മാതൃകയില്‍ നിലനിര്‍ത്തുവാന്‍ ഈ ഇടവക വിജയം കണ്ടെത്തി. വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഭക്തസംഘടകളായ സണ്ടേസ്‌ക്കൂള്‍, യൂത്ത് അസ്സോസിയേഷന്‍, വനിതാസമാജം, പ്രെയര്‍ഗ്രൂപ്പ് തുടങ്ങിയവ ഈ ഇടവകയുടെ മുതല്‍ക്കൂട്ടാണ്.

കഴിഞ്ഞ 20 വര്‍ഷക്കാലമായി യൂറോപ്പില്‍ അനേക ഇടവകകള്‍ക്കും പ്രെയര്‍ഫെല്ലോഷിപ്പുകള്‍ക്ക് രൂപം കൊടുത്ത് നയിക്കുന്ന മലയാളി സമൂഹത്തിന്റെ ആത്മീയോന്നമനത്തിന് വേണ്ടി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിയ്ക്കുന്ന അഭിവന്ദ്യ യല്‍ദോസ് കൗങ്ങംപ്പിള്ളില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ അച്ചനാണ് ഈ ഇടവകയുടെ വികാരയും മാര്‍ഗ്ഗദര്‍ശിയും. വി തോമാശ്ലീഹായുടെ മദ്ധ്യസ്ഥതയില്‍ അഭയപ്പെടുന്നതിനും ആ കാലടികളെ അനുദാവനം ചെയ്യുന്നതിനുമായി ഈ രണ്ടു ദിവസത്തെ പെരുന്നാള്‍ ആഘോഷങ്ങളിലേയ്ക്ക് എല്ലാവരേയും കര്‍തൃനാമത്തില്‍ വിനയത്തോടെ ക്ഷണിച്ചുകൊള്ളുന്നു. വിശദമായ നോട്ടീസ് ചുവടെ ചേര്‍ക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.