സ്വന്തം ലേഖകന്‍: അര്‍ജന്റീനയില്‍ സെല്‍ഫി ഭ്രാന്തരുടെ കൈയ്യില്‍ അകപ്പെട്ട അപൂര്‍വയിനം ഡോള്‍ഫിന്‍ ശ്വാസം മുട്ടി മരിച്ചു. അര്‍ജന്റീനിയന്‍ കടല്‍തീരത്ത് ആഘോഷത്തിമിര്‍പ്പിലായിരുന്ന ഒരു കൂട്ടം വിനോദ സഞ്ചാരികളുടെ കൈയ്യില്‍ അബദ്ധത്തില്‍ അകപ്പെട്ട കുഞ്ഞു ഡോള്‍ഫിനാണ് ദുര്‍വിധി.
ഡോള്‍ഫിനെ കണ്ടതോടെ സെല്‍ഫിയെടുക്കാന്‍ വിനോദ സഞ്ചാരികള്‍ക്കിടയില്‍ തിക്കും തിരക്കുമായി. അതോടെ ശ്വാസം മുട്ടിയ ഡോള്‍ഫിന്റെ ജീവന്‍ പോയതുപോലും അറിയാതെ സെല്‍ഫി എടുക്കുന്ന തിരക്കിലായിരുന്നു മറ്റുള്ളവര്‍.
ലോകത്ത് അത്യപൂര്‍വമായി കണ്ടുവരുന്ന ഫ്രാന്‍സിസ്‌കാന ഇനത്തില്‍പെട്ട ഡോള്‍ഫിനായിരുന്നു അത്. നോര്‍ത് അമേരിക്കന്‍ കടലുകളില്‍ മാത്രമാണ് ഇത്തരം ഡോള്‍ഫിനുകളെ കാണാനാകുക. സെല്‍ഫി ഭ്രമം മൂലം മനുഷ്യ ജീവനുകള്‍ മാത്രമല്ല, ലോകത്തിലെ അപൂര്‍വയിനം ജീവികളും അപഹരിക്കുമെന്നതിന് തെളിവാണ് ഈ സംഭവം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല