സ്വന്തം ലേഖകന്‍: സ്വന്തം അച്ഛന് അന്ത്യചുംബനം നല്കി 11 കാരനായ കുട്ടി ചാവേര്‍ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു. അബു ഇംറ എന്ന 11 കാരനായ ഇസ്ലാമിക് സ്റ്റേറ്റ് അനുയായിയാണ് ദൃശ്യത്തിലുള്ളത് എന്നാണ് സൂചന. ആക്രമണത്തിന് മുമ്പ് തന്റെ കയ്യില്‍ പിടിച്ച് ചുംബിക്കുന്ന മകനെ പിതാവ് ആശ്ലേഷിക്കുന്നതും വീഡിയോയില്‍ കാണാം.
സിറിയയിലെ ഗസ്സല്‍ എന്ന സ്ഥലത്ത് നടക്കുന്ന പോരാട്ടത്തില്‍ പങ്കെടുക്കാനാണ് അബു നിയോഗിക്കപ്പെട്ടതെന്നും ദൃശ്യങ്ങള്‍ക്കൊപ്പമുള്ള വിവരണത്തില്‍ ഐഎസ് വ്യക്തമാക്കുന്നു. ഒരു പാടത്തേയ്ക്ക് തുടര്‍ച്ചയായി നിറയൊഴിച്ചുകൊണ്ട് അബുവും മറ്റൊരു ഭീകരനും കടന്നുപോകുന്നതും തുടര്‍ന്ന് പൊട്ടിത്തെറിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
പോരാട്ട ഭൂമിയില്‍ ഐഎസ് തുടര്‍ച്ചയായി കുട്ടി ചാവേറുകളെ ഉപയോഗപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ചാവേറുകളായും യുദ്ധഭൂമിയില്‍ മുന്നണിപ്പോരാളികളായും പിടികൂടുന്ന സൈനികരെ വധിക്കുന്ന ആരാച്ചാര്മാരായും ഇസ്ലാമിക് സ്റ്റേറ്റ് കുട്ടികളെ ഉപയോഗിക്കുന്നതായാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ പല പ്രായക്കാരായ കുട്ടികളും ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല