1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2016

 

 

 

 

 

 

 

 

 

ഗള്‍ഫിലേക്ക് ആളുകളെ റിക്രൂട്ട്‌മെന്റ് ചെയുന്ന പണി തുടങ്ങും മുന്‍പ് കുറെക്കാലം ഗഫൂര്‍ക്കായ്ക്ക് ജോലി ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയില്‍ ആയിരുന്നു.

ഒരുദിവസം വളരെ തിരക്ക് പിടിച്ച ഡല്‍ഹിയിലെ പഞാബി ബാഗില്‍ കൂടില്‍ ഗഫൂര്‍ക്കാ ജോലി കഴിഞ്ഞു തന്റെ പഴയ മാരുതിക്കാറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു.

പെട്ടെന്നാണ് എതിരെ കൂടി നാല് സര്‍ദാര്‍ജികള്‍ സഞ്ചരിച്ചിരുന്ന ബി എം ഡബ്ലിയൂ കാറില്‍ അറിയാതെ ഗഫൂര്‍ക്കായുടെ കാര്‍ ഉരസിയത്..

ഉടനെ തന്നെ “ അടിയടാ അവനെ”  എന്ന് ആക്രോശിച്ചു കൊണ്ട് നാല് സര്‍ദാര്‍ജികളും വണ്ടിയില്‍ നിന്നും എടുത്തു ചാടി ഗഫൂര്‍ക്കായുടെ കാറിനരികെലെത്തി..

ആദ്യം ഒന്ന് പേടിച്ചെങ്കിലും ധൈര്യം സംഭരിച്ച് ഗഫൂര്‍ക്കാ അവരോടു സൌമ്യനായി മാപ്പ് പറഞ്ഞു..

എന്നാല്‍ സര്‍ദാര്‍ജികള്‍ തല്ലില്‍ കുറഞ്ഞൊരു പരിഹാരത്തിനും തയാറായില്ല..

അപ്പോള്‍ ഗഫൂര്‍ക്കാ ചോദിച്ചു ..“അള്ളാ…. ഇതെന്തൊരു ന്യായം ..ആണുങ്ങള്‍ തമ്മില്‍ തല്ലുന്നത് തുല്യ ബലത്തില്‍ ഉള്ളവരോട് ആവണം…ഞമ്മള്‍ ഒറ്റയോരാള്‍…നിങ്ങളോ നാല് പേര്‍..?..”

ഉടനെ തന്നെ തല മൂത്ത സര്‍ദാര്‍ജി കൂടെയുള്ളവരോട് പറഞ്ഞു ..“ അയാള്‍ പറഞ്ഞത് ശരിയാണ്…അതുകൊണ്ട് നമ്മുടെ കൂടെയുള്ള ബിട്ടൂ സിങ്ങും ഭൂട്ടാ സിങ്ങും അയാളുടെ കൂടെ കൂടട്ടെ..എന്നിട്ട് നമുക്ക് അവരുമായി തല്ല് കൂടാം…”

ഉടനെ ഗഫൂര്‍ക്കാ പറഞ്ഞു . “അതെങ്ങിനെ ശരിയാവും ..അപ്പോള്‍ ഞങ്ങള്‍ മൂന്നു പേരും നിങ്ങള്‍ രണ്ടു പെരുമാവില്ലേ…? ആണുങ്ങള്‍ തമ്മില്‍ അടിക്കുമ്പോള്‍ തുല്യ ബലം വേണ്ടേ…”

ഒരു നിമിഷം ആലോചിച്ച ശേഷം പ്രായമായ സര്‍ദാര്‍ജി പറഞ്ഞു .“ അതും ശരിയാണല്ലോ…ഒരു കാര്യം ചെയ്യ് ..താങ്കള്‍ വീട്ടില്‍ പൊക്കോളൂ ..താങ്കളുടെ കൂടെയുള്ള ബിട്ടൂ സിങ്ങും ഭൂട്ടാ സിങ്ങും ഞങ്ങളുമായി തല്ലു കൂടട്ടെ..ഞങ്ങളും രണ്ട് അവരും രണ്ട്…”

പരിഹാരം കേട്ട് കൂടെയുള്ള സര്‍ദാര്‍ജിമാരും സന്തോഷത്തോടെ തല കുലുക്കി..

ഗഫൂര്‍ക്കാ ഉടനെ വീട്ടിലേക്കും പോയി …സര്‍ദാര്‍ജിമാര്‍ പൊടി പറത്തി തമ്മിലടിയും തുടങ്ങി…

അല്ല പിന്നെ … ഹലാക്കിലെ ബുദ്ധിയുള്ള മ്മടെ ഗഫൂര്‍ക്കായോടാ സര്‍ദാര്‍ജിമാരുടെ കളി…

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.