മൈനയിലൂടെ ആരാധകരുടെ പ്രിയങ്കരിയായ കൊച്ചിക്കാരി അമലാപോള്‍ മലയാളത്തിലേക്ക് വരുന്നതും പ്രതീക്ഷിച്ചിരിക്കുന്നവര്‍ ഇനി സമയം കളയേണ്ട. അടുത്തൊന്നും താരം ഇവിടേക്ക് വരില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ റുപ്പിയില്‍ അമലാ പോള്‍ നായികയാവുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഒരു സിനിമാ വെബ്സൈറ്റിനു നല്കിയ അഭിമുഖത്തില്‍ അമല ഈ വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ്.
രഞ്ജിത്ത് ചിത്രത്തില്‍ നിന്നും തനിക്ക് ഓഫര്‍ ലഭിച്ചിട്ടുണ്ട്. തിരക്കഥയും കഥാപാത്രവും നല്ലതാണെങ്കിലും സിനിമയുടെ ഷൂട്ടിംങ് ജൂലൈയില്‍ തുടങ്ങുന്നതിനാല്‍ ഡേറ്റില്ലെന്നാണ് അമല പറയുന്നത്.
തമിഴില്‍ നല്ല തിരക്കിലാണ്. മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും തമിഴില്‍ തല്ക്കാലം ശ്രദ്ധകേന്ദ്രീകരിക്കാനാണ് നടിയുടെ തീരുമാനം. മുന്ന് സിനിമകളാണ് അമലയ്ക്ക് ഇപ്പോള്‍ തമിഴിലുള്ളത്. രണ്ട് സിനിമകളില്‍ ഡേറ്റ് നല്കാന് പോകുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനു പുറമേ തെലുങ്കില്‍ നിന്നും ധാരാളം ഓഫറുകളും അമലെയെ തേടിയെത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല