1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2016

സ്വന്തം ലേഖകന്‍: ജിഹാദി ജോണ്‍ പഠിച്ച ബ്രിട്ടീഷ് സര്‍വകലാശായിലെ പ്രാര്‍ഥനാ മുറിയില്‍ നിരീക്ഷണ കാമറ, പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആരാച്ചാര്‍ ജിഹാദി ജോണ്‍ പഠിച്ച വെസ്റ്റ്മിന്‍സ്റ്റര്‍ സര്‍വകലാശാലയിലെ പ്രാര്‍ഥനാമുറികളിലാണ് നിരീക്ഷണ കാമറ സ്ഥാപിച്ചത്. നടപടിക്കെതിരെ പ്രതിഷേധവുമായി ഏതാനും വിദ്യാര്‍ഥികള്‍ രംഗത്തത്തെത്തി.

കാമറ സ്ഥാപിച്ചതിനെതിരെ കോളജ് യൂനിയനും പ്രതിഷേധമുയര്‍ത്തി. പരസ്പരധാരണ നഷ്ടപ്പെട്ടാല്‍ അത് വിശ്വാസം ഇല്ലാതാക്കുമെന്നും ഒരു കാരണവുമില്ലാതെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭീതിവളര്‍ത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കോളജ് യൂനിയന്‍ പ്രസിഡന്റ് ജിം ഹിര്‍ഷ്മാന്‍ വ്യക്തമാക്കി.

മുഹമ്മദ് എംവാസിയെന്ന ജിഹാദി ജോണ്‍ വിദ്യാര്‍ഥിയായിരുന്നു എന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് സര്‍വകലാശാല അധികൃതര്‍ സുരക്ഷ കര്‍ശനമാക്കിയത്. ജിഹാദി ജോണ്‍ കഴിഞ്ഞവര്‍ഷം യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

അതിനിടെ സിറിയയില്‍ വിനാശകാരിയായ ബ്രിംസ്റ്റണ്‍ മിസൈലുള്‍പ്പെടെ ഉപയോഗിച്ചിട്ടും ബ്രിട്ടന്റെ വ്യോമാക്രണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഏഴ് ഐ.എസ് തീവ്രവാദികള്‍. ഇതുവരെ 600 വ്യോമാക്രമണങ്ങളാണ് സിറിയയില്‍ ബ്രിട്ടന്‍ നടത്തിയത്.

ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഈ വിവരങ്ങള്‍. കഴിഞ്ഞ ഡിസംബറിലാണ് ഐ.എസിനെതിരെ ബ്രിട്ടന്‍ വ്യോമാക്രമണം തുടങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.