1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2016

മുരളി തയ്യില്‍: നമ്മില്‍ എത്ര പേര്‍ ചിത്ര പ്രദര്‍ശനങ്ങള്‍ കണ്ടിട്ടുണ്ട്? എത്ര പേര്‍ നമുക്ക് ചുറ്റിലും പ്രകൃതി ഒരുക്കുന്ന മായികമായ കാഴ്ച്ചകള്‍ ശ്രദ്ധിച്ചിട്ടുണ്ട് ? കെട്ടിടങ്ങളുടെ രൂപ സൗന്ദര്യം മറ്റും ആസ്വദിച്ചിട്ടുണ്ട് ? പരസ്യങ്ങളിലെ നിറക്കൂട്ടുകളില്‍ ഒരു നിമിഷം അലിഞ്ഞു ചേര്‍ന്നിട്ടുണ്ട് ?ലണ്ടന്‍ പോലുള്ള നഗരങ്ങളില്‍ എത്രയോ ഗാലറികളില്‍ ചിത്ര പ്രദര്‍ശനങ്ങള്‍ പണം മുടക്കാതെ കാണാന്‍ അവസര മുണ്ടായിട്ടും നാം ഒരിക്കലെങ്കിലും അവിടങ്ങളില്‍ പോയിട്ട് അവയൊക്കെ ആസ്വദിച്ചിട്ടുണ്ടൊ ? വരകളും വര്‍ണ്ണങ്ങളും ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ നമുക്ക് നമ്മുടെ മാനസിക പിരി മുറുക്കങ്ങള്‍ കുറയ്ക്കാനും .ജീവിതത്തിന്റെ പല സങ്കീര്‍ണതകളും ഇല്ലാതാക്കി ആയത് കൂടുതല്‍ ആസ്വാദ്യകരവും , സമ്പുഷ്ടകരവുമാ!ക്കാവുന്നതാണ്..

ചിത്ര കല ജീവിതത്തെ കൂടുതല്‍ നിറമുള്ളതാക്കുന്നു…. .ഈ കലയില്‍ ഏര്‍പ്പെടുന്നതിനു പ്രായം ഒരു ഒരു പരിധിയും മുന്നോട്ടു വയ്ക്കുന്നില്ല. നമ്മുടെ മനസ്സിലുളതൊക്കെ ചായങ്ങളാല്‍് ചമല്‍ക്കരിക്കുമ്പോള്‍ കിട്ടുന്ന അനുഭൂതി ഒന്ന് വേറെ തന്നയാണ് … ആ ആത്മ സംതൃപ്തി. വേറെ എവിടെ നിന്നും ഒട്ടും ലഭ്യമല്ല താനും …!

മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെയുടെ, കലാ സാഹിത്യ സാംസ്‌കാരിക വിഭാഗമായ ‘കട്ടന്‍ കാപ്പിയും കവിതയുടേയും ആഭിമുഖ്യത്തില്‍, ‘2015 ഒക്ടോബര്‍ മാസത്തില്‍ തുടക്കം കുറിച്ച ‘ക്രിയേറ്റേവ് ആര്‍ട്ട് പ്രൊജക്റ്റിന്റെ ; ഭാഗമായി ആരംഭിച്ച ‘ ബിഗ് ഡ്രോ’ അഥവാ ‘വലിയ വരകളു’ടെ പരിസമാപ്തി , ഈയാഴ്ച്ച , 2016 ഫെബ്രുവരി 27 ന് ശനിയാഴ്ച ഉച്ചക്ക് രണ്ട് മുതല്‍ അഞ്ച് മണിവരെയുള്ള സമയത്ത്, ലണ്ടനിലുള്ള ‘ കേരളാ ഹൌസില്‍ വച്ച് നടത്തുകയാണ്.

അന്നവിടെ പങ്കെടുക്കുന്നവരുടെ സമൂഹ ചിത്ര രചനകള്‍ക്ക് ശേഷം , കഴിഞ്ഞ നാലു മാസങ്ങളിലായി ‘ലണ്ടനി’ലും’, സ്റ്റിവനേജിലു’മൊക്കെയായി , പ്രശസ്ത അന്തര്‍ദ്ദേശീയ ചിത്രകാരനായ ജോസ് ആന്റണി യുടെ നേതൃത്വത്തില്‍ നടന്നിരുന്ന ചിത്ര രചന പരിശീലന കളരിയില്‍ വെച്ച് , പ്രായ ഭേദമന്യേ പലരാലും വരച്ച ഇതുവരെയുള്ള , എല്ലാ ചായ ചിത്രങ്ങളും അന്നവിടെ പ്രദര്‍ശിപ്പിക്കുന്നതാണ് .

അതോടൊപ്പം തന്നെ താല്പര്യമുള്ളവവര്‍ക്ക് അവരവരുടേതായ സ്വന്തമായി ഉണ്ടാക്കിയെടുത്ത ചിത്രങ്ങളോ , ശില്പങ്ങളോ അല്ലെങ്കില്‍ കര കൌശല വസ്തുക്കളോ അന്നവിടെ വെച്ച് പ്രദര്‍ശിപ്പിക്കുക്ക കൂടി ചെയ്യാവുന്നതാണ് ആര്‍ക്കും ഇവയില്‍ പങ്കെടുക്കാവുന്നതാണ്. ചിത്ര രചനയ്ക്ക് ആവശ്യമായ കടലാസ്, ചായം, ബ്രഷ് തുടങ്ങിയവ സൗജന്യമായി നല്‍കുന്നാതാണ്. പ്രോജക്ടിന്റെ ഭാഗമായി മൂന്നു തവണ നടത്തിയ സമൂഹ ചിത്ര രചനയിലെ തെരഞ്ഞെടുത്ത ചിത്രങ്ങള്‍ ഇതോടൊപ്പം പ്രദര്‍ശിപ്പിക്കുന്നതായിരിക്കും. ഇതോടൊപ്പം താല്പര്യമുള്ള ആര്‍ക്കും സ്വന്തം ഉണ്ടാക്കിയെടുത്ത പെയിന്റുങ്ങുകളോ.,ശില്പങ്ങളോ , കരകൌശല വസ്തുക്കളോ ഇതോടൊപ്പം പ്രദര്‍ശിപ്പിക്കാവുന്നതാണ്. കലാസ്‌നേഹികളായ ഏവരേയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്ത് കൊള്ളുന്നു

ചിത്ര രചനാ വൈഭവം ഉയര്‍ത്താനും ചിത്രാസ്വാദനത്തിന് പ്രോത്സാഹനം നല്‍കാനുമായി ആരംഭിച്ച ഈ പ്രോജക്റ്റ്, വരും വര്‍ഷങ്ങളിലും ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.